Malayalam lyrics
ഉം ..ഉം ..ഉം ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി മിഴിനീർക്കണങ്ങൾ മായാൻ.. ഒരു പാട്ടു മൂളാം കാതിൽ ആഹാ.. ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ ഈ നാട്ടുമാവിൽ നീളേ...പാൽക്കതിരുകളാടും നാളിൽ ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ ഈ പാതിരാതാരം.. നോക്കിനിന്നു ദൂരെ ഈ മൂകവാനിൻ കോണിൽ.. ദീപനാളം പോലെ നീ കനവിലും നിനവിലും.. കതിരൊളിയായ് ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി അന്നാട്ടുകട്ടിൽ പോലെ.. മടിമേലുറക്കി എന്നെ ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി ഹാ... ഈ രാവുറങ്ങീടാതെ പകരം മുഴുക്കും പാട്ടിൽ ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ.. മൺവീണയായ് ഞാൻ നിന്നു മൗനഗാനം പോലെ എൻ നോവു തേങ്ങി പിന്നെ.. നിൻ ചിരിക്കായ് പൊന്നേ ഈ മൂകവാനിൻ കോണിൽ.. സ്നേഹദീപം പോലെ നീ കനവിലും നിനവിലും.. കതിരൊളിയായ് ഐ ലവ് യു ഐ ലവ് യു... ഐ ലവ് യു മമ്മി ഐ ലവ് യു ഐ ലവ് യു... ഐ ലവ് യൂ മമ്മി ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ.. ആഹാഹാ ആഹാഹാ.. പനിനീർക്കുടങ്ങൾ ചായും.. ഒരു പൂവനംപോൽ എന്നും ഈ ഉള്ളിന്നുള്ളിൽ വാഴും. എന്നമ്മനിലാവേ ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ്.. എൻ കൂടെ ചെന്താമരപ്പൂ പോലെ.. ആടി നിൽക്കാതെ വാ ഈ മാറിലാലോലം ചായുറങ്ങാൻ വായോ.. ഈ മൂകവാനിൻ കോണിൽ.. താരജാലംപോലെ നീ കനവിലും നിനവിലും.. കതിരൊളിയായ് ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി ഉം ..ഉം ..ഉം
Song information
Music: ദീപക് ദേവ്
Lyricist: ലഭ്യമായിട്ടില്ല
Singer: ദേവിക ദീപക് ദേവ് ശ്വേത മോഹൻ
Film/album: ഭാസ്ക്കർ ദി റാസ്ക്കൽ
Explore this song
- Singer: ദേവിക ദീപക് ദേവ് ശ്വേത മോഹൻ
- Film / album: ഭാസ്ക്കർ ദി റാസ്ക്കൽ
- Composer: ദീപക് ദേവ്
- Lyricist: ലഭ്യമായിട്ടില്ല