Malayalam lyrics
ഹേയ് പാത്തൂ, ന്താ പാത്തൂ ഇപ്പം ചിരിക്കാത്തൂ ബാ പാത്തൂ, കേക്ക് പാത്തു ഇതനക്കുള്ള പാട്ടു പാത്തൂ ജാഡ മാണ്ട പാത്തൂ Mode മാറ്റ് പാത്തൂ കടുപ്പം വിട്ടോ പാത്തൂ ശരിക്ക് കേട്ടോ പാത്തൂ ഇന്റട്ത്ത്ക്ക് ഇങ്ങട് പോര് പാത്തൂ അടുപ്പത്തില് അടുത്ത് നിക്ക് പാത്തൂ നിർത്തത്തിൽ നിക്കാതെ ഇരിക്ക് പാത്തൂ നെഞ്ചിലിന്നങ്ങട് താത്ത് പാത്തൂ ഹേയ് ബീ പാത്തൂ, Just Be പാത്തൂ ഇയേത് ക്രൂയ്സിലാണേലും , i know you are crucified അന്റെ കോട്ടേജില്, i know you wept hard ഒറ്റക്കിജ് ആണേലും on a high മല, പൊട്ട്ന്ന്ണ്ട് ജ് high on my love. I know that very well, PATHOO ; ന്നിട്ടും ന്താ ജ്ജ് പറയാത്തൂ.. Don’t you want me pathoo? don’t you lie Pathoo! You can't live without me, Pathoo… ഔന്റെടാ.. Ha baby! ഹബീബീ.. പ്രേമക്കരളിന്റെ ചെറുവിരല് വച്ചു കുത്തിയ വേദനണ്ടാ? നെഞ്ചിന്റെ വാതിൽ വിജാഗിരി ഞെരുങ്ങിക്കരയണ വേദനണ്ടാ? മിണ്ടാനാകാതെ തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടണ വേദനണ്ടാ? ണ്ടാവും. മതി പാത്തൂ, മനസ്സിലാക്ക് പാത്തൂ കുത്തിക്കേറുമെന്നാലും കരയാത്തൂ ക്ഷെ -ത്രണ്ട് പഠിച്ചിട്ടും തിരിയാത്തൂ അത്രക്ക് തെറ്റീട്ട്ണ്ട് പിരി പാത്തു കൃത്യായിട്ട് ചുറ്റീട്ട്ണ്ട് വള്ളി പാത്തു കത്രിയായിട്ട് മുറിച്ചിട്ടും മുറിയാത്തൂ യെത്രേരം ഞാനന്റെ മിഴി കാത്തു അത്രേരം മുത്തേ ഇജ് ന്റെ ചിരികാത്തു ഐനാത്രം തന്നിജ് കുറേ ബറകാത്തു ഐലേറെ തന്നിജ് കുറേ ബേറെ പാത്തൂ അയ്നാലെ കൊറേ കേറി ബജ്ജ് പാത്തൂ
ചെന്നാലോ കടന്നാ കുടുങ്ങി നെഞ്ച് പാത്തു അന്നെ തേടി പാത്തൂ, പാച്ചിൽ നിലക്കാത്തു ടോപ്പിൽ കേറി പാത്തൂ, ബോട്ടം തട്ടി പാത്തൂ നീ എന്നെക്കാത്തൂ, ഞാൻ നിന്നെക്കാത്തൂ നമ്മൾ രണ്ടാളെയും പടച്ചോൻ കാത്തൂ. ഔന്റിബനേ.. കയ്ഞ്ഞെങ്കി ന്റെത് കേക്കിബനേ ഈ പാത്തൂനെ അനക്ക് അറീല്ലബനേ I am an oil field ബനേ… Historical war zone ബനേ.. അന്റെട്ത്തിള്ളത് പോരബനേ വേറേയും demands ഇണ്ട് ബനേ.. മീറ്ററിൽ കൊള്ളണ ലൈൻ ബനേ.. കോമക്ക് ഫുൾസ്റ്റോപ്പ് മാണം ബനേ കിട്ടണം ചെള്ള് കളഞ്ഞിബനേ ഏകാന്തതക്ക് അപാരത ബനേ നെയ്മൂന് ബാലണ്ടിയോറിബനേ ഇന്ത്യേൽ പെട്രോൾ ഫിഫ്റ്റിക്കിബനേ ഇന്റെടുക്കൽ എടുക്കല്ലേ blah blah ന്റെ ബയോപ്പിക്കെടുക്കും കപ്പോള കണ്ടെടുക്കബൾ അല്ലാത്ത ഒരിബളാ കണ്ണെടുക്കാനാവാത്ത ലാലാ ലാന്റാ അടുത്ത് ക്ക് ബന്നാ ബേജാറാവും ണ്ടാക്കാൻ നിന്നാ damage ആകും നാട്ടാരെ കയ്യീന്ന് വാങ്ങുന്ന മോന്തക്ക് തന്നോട്ടെ ചൂടുള്ള ഒരുമ്മ ബനേ.. മാണ്ട പാത്തു മാണ്ട പാത്തു മാണ്ട പാത്തു മാണ്ട പാത്തു ന്നാ മാണ്ട പാത്തു അയ്ക്കോട്ടേ പാത്തൂ പക്ഷെ കേട്ടോ പാത്തൂ ജ്ജ് international championship ആണെങ്കി ഞാൻ Leonel Messi ആണ് പാത്തൂ ന്നാ ജ്ജ് പറന്നോ പാത്തൂ കുത്തിരിക്കണ്ട പാത്തൂ ജ് പറക്ക് പാത്തൂ പറന്നുയര് പാത്തു പക്ഷെ എത്ര ഉയരത്തിൽ പറന്നാലും ഏത് സ്പേസ് ഷിപ്പിലാണെങ്കിലും ഏത് ഷേപ്പിലാണെങ്കിലും ഒരൊറ്റ കാര്യേ പറയാനുള്ളൂ പാത്തൂ അസ്സലാമലൈകും പാത്തൂ.
Song information
Music: വിഷ്ണു വിജയ്
Lyricist: മു.രി
Singer: ടോവിനോ തോമസ്ശക്തിശ്രീ ഗോപാലൻവിഷ്ണു വിജയ്
Film/album: തല്ലുമാല
Explore this song
- Singer: ടോവിനോ തോമസ്ശക്തിശ്രീ ഗോപാലൻവിഷ്ണു വിജയ്
- Film / album: തല്ലുമാല
- Composer: വിഷ്ണു വിജയ്
- Lyricist: മു.രി