Malayalam lyrics

ഏനെൻ സ്വപ്പനം കണ്ടേ ഇല്ലാ
ഏനെൻ സ്വപ്പനം കണ്ടേയില്ലാ
ഏനെൻ സ്വപ്പനം കണ്ടേയില്ലാ
ഏനെൻ സ്വപ്പനം കണ്ടേയില്ലാ
പാടത്തു വെള്ളം തേവണ നേരം
പാതിരാമട കാക്കണ നേരം
പാടത്തു വെള്ളം തേവണ നേരം
പാതിരാമട കാക്കണ നേരം
ഏനെൻ സ്വപ്പനം സ്വപ്പനംസ്വപ്പനം

തൂമ്പ വീശിയെറിയണ നേരം
തുമ്പപ്പൂവിനെ കണ്ടേ ഇല്ല
മാവു വെട്ടി മറിക്കണ നേരം
മാങ്കനിയെ കണ്ടേ ഇല്ല.. (2)

തോട്ട പൊട്ടിയ താഴേ കുളത്തിലെ
മീനെ വാരിയെടുക്കണ നേരം
ആമ്പൽപ്പൂവിനെ കണ്ടേ ഇല്ല
ഏനെൻ സ്വപ്പനം കണ്ടേയില്ലാ
കുറ്റിക്കാട്‌ തെളിക്കണ നേരം
പറ്റെ വെട്ടിവെളുക്കണ നേരം
പച്ചോളിച്ചിരി കണ്ടേ ഇല്ല
ഏനെൻ സ്വപ്പനം കണ്ടേയില്ലാ
ഏനെൻ സ്വപ്പനം സ്വപ്പനം സ്വപ്പനം

ഓടുരുട്ടി കളിക്കണ നേരം
കമ്പിത്തായം കളിക്കണ നേരം
തുമ്പിപ്പെണ്ണിനെ കണ്ടേ ഇല്ല
ഏനെൻ സ്വപ്പനം കണ്ടേയില്ലാ
കല്ലുകൊത്തിയെടുക്കണ നേരം
കുഞ്ഞിക്കൈയ്യുമറിഞ്ഞേയില്ല
മുട്ടി മുട്ടി ഇരിക്കണ നേരം
പറഞ്ഞകാര്യം അറിഞ്ഞേയില്ല

Song video

Watch on YouTube

Song information

Music: ജയമോഹൻ

Lyricist: അജോയ് ചന്ദ്രൻ

Singer: ലഭ്യമായിട്ടില്ല

Film/album: യു ക്യാൻ ഡു

Explore this song