Malayalam lyrics

ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ

ആദ്യാനുരാഗങ്ങളോ അനുരാഗ സംഗീതമായ് 

മഴനീർതുള്ളികളായ് കാറ്റിൻ തൂവലുകൾ 

മഴവില്ലിൻ കിനാത്തോണിയിൽ  

പൂവിന്നിതളുകളിൽ കാണും നർമ്മത്തുള്ളികളിൽ 

നീലാകാശ മേലാപ്പുകൾ 

ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ

ആദ്യാനുരാഗങ്ങളോ അനുരാഗ സംഗീതമായ് 

ഏതോ മായാജാലം പോലെ നീ 

മായച്ചെപ്പിൽ മുത്തായ്‌ മാറും ഞാൻ 

ഉള്ളിന്നുള്ളിൽ കുളിരായ് പെയ്തു നീ 

ഉള്ളം തുള്ളും സ്വപ്നം കണ്ടു ഞാൻ 

കാറ്റിനോടും കടലിനോടും നിങ്ങളെന്നും ചൊന്നതെന്തേ 

പൂവിനോടീ തുമ്പിപാടും പൂന്തേൻ പാട്ടുകളോ 

കാറ്റിനോടും കടലിനോടും നിങ്ങളെന്നും ചൊന്നതെന്തേ 

പൂവിനോടീ തുമ്പിപാടും പൂന്തേൻ പാട്ടുകളോ 

ഇടനെഞ്ചിൻ തുടിപ്പാണ് നീ 

ഇനിയെന്നും നിനക്കാണു ഞാൻ 

ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ

ആദ്യാനുരാഗങ്ങളോ അനുരാഗ സംഗീതമായ് 

മഴനീർതുള്ളികളായ് കാറ്റിൻ തൂവലുകൾ 

മഴവില്ലിൻ കിനാത്തോണിയിൽ  

പൂവിന്നിതളുകളിൽ കാണും നർമ്മത്തുള്ളികളിൽ 

നീലാകാശ മേലാപ്പുകൾ 

ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ

ആദ്യാനുരാഗങ്ങളോ അനുരാഗ സംഗീതമായ്

സംഗീതമായ്...

Song information

Music: ഷാൻ റഹ്മാൻ

Lyricist: കൈതപ്രം

Singer: ഉണ്ണി മുകുന്ദൻടെസ്സ ചാവറ

Film/album: ചാണക്യതന്ത്രം

Explore this song