Malayalam lyrics

ഏതോ പൂനിലാക്കാലം

വന്നോ പാതിരാമൈനേ

മഞ്ഞിൻ തൂവലും ഞാനും

മെല്ലെ ചായുറങ്ങുന്നേൻ

(ഏതോ പൂനിലാക്കാലം...)
എൻ തൂവിരൽ തുമ്പുകൾ തൊട്ടു നീ

വാരിളം തിങ്കളായ് മാറി ഞാൻ ഹെ ഹേ

അടയുന്നുവോ മിഴി ജാലകം

ഹേ തണുക്കുന്നു കാറ്റെൻ നെഞ്ചിലെ

കണ്ണാടി നോക്കുമ്പോൾ

(ഏതോ പൂനിലാക്കാലം...)

എൻ ചുണ്ടിലെ ചെമ്പകം പൂത്തുവോ

ആതിരാ താരമായ് മിന്നി ഞാൻ ഹെ ഹേ

നനയുന്നുവോ പ്രണയങ്ങളിൽ

ഹേ പുതയ്ക്കാൻ പൂവൽമെയ്യിലെ

തേന്മുല്ല പൂക്കുമ്പോൾ

(ഏതോ പൂനിലാക്കാലം...)

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: രശ്മി വിജയൻ

Film/album: ഹാപ്പി ഹസ്‌ബൻഡ്‌സ്

Explore this song