Malayalam lyrics

ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു
മരുഭൂവിൽ മഴനീർത്തും
നനവായ്‌ നീ പടരുന്നു
പറയാനായ്‌ കഴിയാതെ
പകരാനായ്‌ മുതിരാതെ
തിര തൂകും നെടുവീർപ്പിൻ
കടലാഴം ശ്രുതിയായി
വെറുതേ വെറുതേ

പാതിരാക്കാറ്റിൽ ഏകയായ്‌
പോയ്‌ മറഞ്ഞുവോ സൗരഭം
ഏറെ നേർത്തൊരീ തെന്നലിൽ
ഉൾക്കനൽ പൂക്കൾ നീറിയൊ
ഏകാന്തമാമടരുകളിൽ
നീർച്ചാലു പോൽ ഒഴുകി വരൂ
ആത്മാവിലെ ഗിരിനിരയിൽ
നിന്നുള്ളിലെ വെയിൽ വിതറൂ
ആഴങ്ങളിലൂടെ നീളും വേരായ്‌ പടരുമോ
ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു

ശ്യാമരാവിന്റെ കൈകളായ്‌
പേലവങ്ങളീ ചില്ലകൾ
ദൂര താരക ജ്യോതിയാം
കണ്ണുനീർക്കണം മായ്ക്കുമോ
കാതോർക്കുവാൻ പ്രിയമൊഴി
ശ്വാസങ്ങളാൽ പൊതിയു നീ
ആരക്തമായ്‌ സന്ധ്യകൾ
സ്നേഹാതുരം മറയുകയോ
കാണാമുറിവിൽ ഹിമമായ്‌ നീ വീഴുമോ

ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു

Song information

Music: ശ്രീവത്സൻ ജെ മേനോൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: അമൽ ആന്റണി അഗസ്റ്റിൻസോണിയ സംജാദ്

Film/album: മൈ മദേഴ്സ് ലാപ്‌ടോപ്പ്

Explore this song