Malayalam lyrics
ഏതോ ജല ശംഖുപുഷ്പം കളിയാടും തിരുവോണ സരസ്സിൽ സഹസ്ര തരംഗം സരിഗമ പാടി ശബള വസന്തം സ്വരജതി പാടി ശ്രുതി മധു പകരുമൊരുഷസ്സിൽ (ഏതോ ജല ശംഖുപുഷ്പം... ) പാൽതിരച്ചാർത്തിലെ പദ്മരാഗം മാല... കോർക്കുവാൻ വാരിയ പൊൻവെയിലേ ആ മാല നല്കുന്നതേതു നാളിൽ മാവേലിയെത്തും നല്ല നാളിൽ ഭൂമി... കാമിനിയാകും ചിങ്ങനാളിൽ ആ മാല ചൂടുന്ന നേരം കുറുകുഴലൂതി കുടവും കൊട്ടി നിറപറയോടെ എഴുതിരിയോടെ എതിരേൽക്കുക നാം കളഭത്തൊടുകുറി ചാർത്തീ (ഏതോ ജല ശംഖുപുഷ്പം... ) കാർമുകിൽ തേരിലെ ചന്ദ്രകാന്തം പോലെ ഓർമ്മയിൽ വാഴുമീ പൊൻകിനാവിൽ ആരാമ സംഗീത ധാര പെയ്യും സോപാന വീണാ മഞ്ജിമകൾ ഭൂമി.. മാലതിയാകും പുണ്യനാളിൽ ആ നാളിൽ ഈനാടുനീളെ ഉതിർമണി തൂവി വഴിമലർ പാകീ നിറകതിരോടെ കുരവകളോടെ വരവേൽക്കുക നാം കളഭത്തൊടുകുറി ചാർത്തി (ഏതോ ജല ശംഖുപുഷ്പം... )
Song information
Music: രാജാമണി
Lyricist: പി കെ ഗോപി
Singer: കെ ജെ യേശുദാസ്
Film/album: ശ്രുതിലയതരംഗിണി - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ശ്രുതിലയതരംഗിണി - ആൽബം
- Composer: രാജാമണി
- Lyricist: പി കെ ഗോപി