Malayalam lyrics
ഏകയായ്.. ഇന്നോ നീ മറഞ്ഞു വിധിയെഴുതും പാഴ്ജാതകം പോല്‍ നിധിയൊരുവൾ കൊഴിഞ്ഞൂ... ഏകയായ്.. ഇന്നോ നീ മറഞ്ഞു നന്മതന്‍ യാത്രയില്‍ ജീവിതമേതോ തിന്മയില്‍ നീറുന്നൂ... മൗനമതെന്നും മാന്യതയെന്നോ ചൊല്ലുക നായകരേ കളയൂ ദൂരെ.. ഈ ഭാസുരവേദങ്ങളെ.. ദുരയുടെ വേരുകളെ.... ഏകയായ്... ഇന്നോ നീ മറഞ്ഞു കാമവും ക്രോധവും മണ്ണിനു തീരാവ്യാധികള്‍.. നല്‍കുന്നില്ലേ ഭോഗസുഖങ്ങള്‍.. ഭൂഷണമാകാന്‍ മല്ലിടും മാനവരേ എറിയൂ ദൂരെ.. ഈ രാവണശീലങ്ങളെ മൃതിയുടെ ബാധകളെ..... ഏകയായ്... ഇന്നോ നീ മറഞ്ഞു വിധിയെഴുതും പാഴ്ജാതകം പോല്‍ നിധിയൊരുവൾ കൊഴിഞ്ഞൂ.. ഏകയായ്.. ഇന്നോ നീ മറഞ്ഞു
Song information
Music: ശരത്ത്
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: കെ എൽ ശ്രീറാം
Film/album: ദി റിപ്പോർട്ടർ
Explore this song
- Singer: കെ എൽ ശ്രീറാം
- Film / album: ദി റിപ്പോർട്ടർ
- Composer: ശരത്ത്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ