Malayalam lyrics
വാർമതിയേ... വാർമതിയേ... വരുമോ തഴുകിടുമോ കരിവാവിനെ... ഈറൻ പരിമൃദു പാണികളാൽ.... വാർമതിയേ.. വാർമതിയേ... വരുമോ മൂകദിനങ്ങൾ മാഞ്ഞൊരു വഴിയിൽ തേടിയ നേരൊളി നീ... ഓർമ്മയിലേതോ.. കാർമുകിലാലെ മൂടിയ വാരൊളി നീയേ... ഒരു നാൾ പാതയിലേകാകിയായ് പരിഭവമോടണയൂ ഓ വാർമതിയേ... വാർമതിയേ വരുമോ... ആരറിയാനീ.. ജീവിതമോടും ആകുല വീഥികളെ.. ആരുയിരായ് നീ.. ചാരെ വന്നാലും.. നീറിയ വേദനയെ... ഒരു പൂ... തൂകുമീ ഏകാന്തമാം.. പരിമളമാരറിവാൻ ഓ വാർമതിയേ.. വാർമതിയേ.. വരുമോ തഴുകിടുമോ കരിവാവിനെ.. ഈറൻ പരിമൃദു പാണികളാൽ വാർമതിയേ വാർമതിയേ... വരുമോ...
Song information
Music: ശരത്ത്
Lyricist: റഫീക്ക് അഹമ്മദ്
Singer: കെ എൽ ശ്രീറാം
Film/album: ദി റിപ്പോർട്ടർ
Explore this song
- Singer: കെ എൽ ശ്രീറാം
- Film / album: ദി റിപ്പോർട്ടർ
- Composer: ശരത്ത്
- Lyricist: റഫീക്ക് അഹമ്മദ്