Malayalam lyrics

ഏകാന്തരാവിൽ ആർദ്രമേഘം 
വിണോരമായി തേങ്ങി
നാടാറുമാസം പോയ്മറഞ്ഞു
കാടാറുമാസം ആയി
സൂര്യ വൈഡൂര്യം തെളിയും 
വാനിടം നീളെ...
സാന്ദ്ര സിന്ദൂരം പൊഴിയും
പാരിടം നീളെ..
അമൃത സ്വപ്നമേ ഇനിയും വരില്ലേ...
                                                               (ഏകാന്തരാവിൽ)
ദളം അടർന്ന കമലദളം നിലവിൽ
പൊഴിഞ്ഞു പൊഴിഞ്ഞു 
പ്രണയരാഗമൃദുലഹരിക്കനവിൽ
മറഞ്ഞു മറഞ്ഞു 
ദളം അടർന്ന കമലദളം നിലവിൽ
പൊഴിഞ്ഞു പൊഴിഞ്ഞു 
പ്രണയരാഗമൃദുലഹരിക്കനവിൽ
മറഞ്ഞു മറഞ്ഞു 
ശ്യാമഗീതം എവിടെ കിളിയെ 
കേണലിഞ്ഞെന്നോ
കാൽ ചിലങ്ക എവിടെ കാറ്റെ
വീണുടഞ്ഞെന്നോ
ആത്മ സൗന്ദര്യം...
പൊലിഞ്ഞുവോ.. ഇടഞ്ഞുവോ..
വലതു കണ്ണിൽ അണിയും കണ്ണീരിൽ
വികാരം വിതുമ്പി
ഇടതു കണ്ണിൽ ഇളകും മിഴിനീരിൽ
വിഷാദം തുളുമ്പി
വലതു കണ്ണിൽ അണിയും കണ്ണീരിൽ
വികാരം വിതുമ്പി
ഇടതു കണ്ണിൽ ഇളകും മിഴിനീരിൽ
വിഷാദം തുളുമ്പി
കൈ നിറഞ്ഞ കഥനക്കനികൾ
മണ്ണിൽ വീണേപോയി 
പാടി വന്ന പവിഴ കിളികൾ
കൂടണഞ്ഞെ പോയി
വീണ്ടും ഇതുവഴി നീ...
വരില്ലയോ..വസന്തമേ..
                                                                (ഏകാന്തരാവിൽ)

Song information

Music: വി എസ് നരസിംഹൻ

Lyricist: കൈതപ്രം

Singer: കോറസ്

Film/album: സൂര്യപുത്രികൾ

Explore this song