Malayalam lyrics
എല്ലാരുമൊന്നിച്ചുകൂടി മോദത്തോടെ എല്ലാരും സമ്മതം മൂളീ അന്യോന്യമറിയാത്ത രണ്ടു കിനാക്കളെ വഞ്ചിയിൽ കൊണ്ടിരുത്തീ - കടവത്തെ വഞ്ചിയിൽ കൊണ്ടിരുത്തീ എന്താണ് മിണ്രേണ്ടതെന്നോ പരസ്പരം എന്താണ് ചെയ്യേണ്ടതെന്നോ ഒന്നും തിരിയാതെ രണ്ടുപേർക്കുള്ളിലും എന്തെന്നറിയാത്ത ശങ്ക- തുളുമ്പുന്ന ചിന്ത നിറയുമാശങ്ക വാതിൽപ്പടിയുടെ അപ്പുറമിപ്പുറം നാണം മതിൽ കെട്ടിവെച്ചൂ ആരാദ്യമാ വല ഭേദിക്കുമെന്നത് ചോദ്യമായ് ുള്ളിൽ പിടഞ്ഞൂ മൂളാത്ത പാട്ടിന്റെ ഈരടി തേടി ആ മുറിക്കുള്ളിലൊതുങ്ങീ - ഇരുവരും മൗനത്തിനുള്ളിൽ ഞെരുങ്ങീ എല്ലാരുമൊന്നിച്ചുകൂടി മോദത്തോടെ എല്ലാരും സമ്മതം മൂളീ അന്യോന്യമറിയാത്ത രണ്ടു കിനാക്കളെ വഞ്ചിയിൽ കൊണ്ടിരുത്തീ - കടവത്തെ വഞ്ചിയിൽ കൊണ്ടിരുത്തീ പാലിൽത്തിളപൊട്ടി പൊങ്ങണ കേട്ടവൻ ഓടിയടുക്കളേൽച്ചെന്നു ഏകാന്തസ്വപ്നത്തിൽ നിന്നവൾ പെട്ടെന്ന് താഴെയിറങ്ങിച്ചിരിച്ചൂ മൂടിയഴിഞ്ഞൊരു ചില്ലുഭരണിപോൽ വെട്ടമവരിൽ നിറഞ്ഞൂ - ഇരുവരും വെക്കം മറന്നു ചിരിച്ചൂ ആ ... ആ ... ആ ...
Song information
Music: പ്രകാശ് അലക്സ്
Lyricist: അനിൽ ലാൽ
Singer: വിദ്യാധരൻസുജാത മോഹൻ
Film/album: ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്
Explore this song
- Singer: വിദ്യാധരൻസുജാത മോഹൻ
- Film / album: ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്
- Composer: പ്രകാശ് അലക്സ്
- Lyricist: അനിൽ ലാൽ