Malayalam lyrics
എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ കരിമഴക്കാറിൽ കണ്ണീർ പെയ്യും പോലെ രണ്ട് സമുദ്രങ്ങൾ ഒന്നായ് ചേരും പോലെ ഓ ഓ നെഞ്ചിൽ വിങ്ങി പൊങ്ങും തീരാനൊമ്പരം ഓ ഓ എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ എരികനൽ കാറ്റിൽ അറിയാതാലിഞ്ഞുചേർന്നൂ നിഴലും നിലാവുമായ് ഓ ഓ ആഭിശാപ യാഗാഗ്നിയും ഒരു കുഞ്ഞു തെന്നലും ഓ ഓ മനം നൊന്തുപാടും മുളംതണ്ടുപോലെ കന്നിത്തൊട്ടിൽ പാട്ടായ് നിൻ കാതോരം കൊഞ്ചിപ്പാടാൻ ഈ ജന്മം പോരല്ലൊ മനസ്സേ ഓ മനസ്സേ എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ നെഞ്ചിൽ വിങ്ങി പൊങ്ങും തീരാനൊമ്പരം ഓ ഓ എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ ഏതേതു ഗംഗയാവോ ജലതീർത്ഥമാടുവാൻ ഓ ഓ ഏതേതു പുണ്യോദയം നെറുകിൽ തലോടുവാൻ ഓ ഓ സ്വയം പെയ്തൊടുങ്ങാം മുകിൽ ചീന്തു ജന്മം കണ്ണീരാറ്റിൽ ചിറ്റോളക്കോളല്ലൊ മാരിക്കാറ്റിൽ മൺതോണി തുഴയുന്നോ മനസ്സേ ഓ മനസ്സേ എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ കരിമഴക്കാറിൽ കണ്ണീർ പെയ്യും പോലെ രണ്ട് സമുദ്രങ്ങൾ ഒന്നായ് ചേരും പോലെ ഓ ഓ നെഞ്ചിൽ വിങ്ങി പൊങ്ങും തീരാനൊമ്പരം ഓ ഹോ എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ എരികനൽ കാറ്റിൽ
Song information
Music: ഇളയരാജ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ഇളയരാജ
Film/album: ഒരു യാത്രാമൊഴി
Explore this song
- Singer: ഇളയരാജ
- Film / album: ഒരു യാത്രാമൊഴി
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി