Malayalam lyrics

എന്റടുക്കെ വന്നടുക്കും പെമ്പെറന്നോളേ

സമ്മതമോ കന്മദമോ നിന്‍കടക്കണ്ണില്‍

കട്ടെടുത്തോ കട്ടെടുത്തോ എന്‍കിനാവുംനീ

കണ്ടെടുത്തോ വീണ്ടെടുത്തോ എന്‍വിചാരം നീ

മനസ്സമ്മതപ്പൂ നിന്‍കൊതിപ്പൂ തന്നിടുമ്പോള്‍ കുമ്പിടുമ്പോള്‍

ആ കിന്നാരം കാതില്‍ ചൊല്ലാം ഞാന്‍

(എന്റടുക്കേ)

 

പൊന്തിവരും പൊന്‍കനവില്‍

ചന്ദ്രികയില്‍ നീന്തിവരും

അന്നക്കിളിക്കൊഞ്ചലാണ്

നീയുമെന്റെ ഗീതകവും (2)

കുന്നിമണിക്കുന്നിറങ്ങി ചെന്നിറങ്ങും താഴ്‌വരയില്‍

നിന്നെക്കാത്തുനിന്നിരുന്നു ചെന്തളിരും മുന്തിരിയും

(ചില്ലാ ചില്ലാ ചില്ലറാ ചില്ലാ ചില്ലാ (2))

(എന്റെടുക്കെ)

 ഓ പൊന്നകില് കുന്തിരിക്കം

പെണ്‍പുകയില്‍ വെഞ്ജരിപ്പ്

നിന്നഴക് കാത്തിരിക്കും വീടെനിക്ക് സ്വര്‍ഗ്ഗമല്ലേ (2)

നിന്‍നിഴല് സഞ്ചരിക്കും വീഥിയെന്റെ സ്‌നേഹപഥം

കണ്ഡടത്തിനെന്നുമെന്നും മിന്നിടുന്നു നിന്റെ മുഖം

(ചില്ലാ ചില്ലാ ചില്ലറാ ചില്ലാ ചില്ലാ (2))

(എന്റെടുക്കെ)

Song video

Watch on YouTube

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: അനിൽ പനച്ചൂരാൻ

Singer: ശങ്കർ മഹാദേവൻറിമി ടോമിസി എം പാപ്പുക്കുട്ടി ഭാഗവതർസുബ്ബലക്ഷ്മി അമ്മാൾ

Film/album: മേരിക്കുണ്ടൊരു കുഞ്ഞാട്

Explore this song