Malayalam lyrics
എന്നുള്ളിൽ എന്നും നീ മാത്രം എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം എൻ വഴികളിലെന്നുമേ നിൻ മുഖമൊരു സാന്ത്വനം ആലംബം നീയെൻ ആനന്ദം അറിയുന്നു നീയേ സകലം ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ നിൻ കാലടിപ്പാടിൽ വീഴുമ്പോൾ മനം വാടാത്ത പൂവായി മാറി ഞാൻ നീയെൻ കരം തന്നുയർത്തുന്നു ഇടറാതെന്നെ എന്നും കാക്കുന്നു എൻ വഴിയും എൻ പൊരുളും എന്നുയിരും നീ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഞാൻ നന്ദി ചൊല്ലാം എനിക്കായി നീ പുതുപുത്തൻ പുലർവേളയേകുമ്പോൾ കല്പിച്ചു നീയെന്തുതന്നാലും അതു കൈക്കൊള്ളാം എന്നും സാനന്ദം എൻ വിധിയും എൻ നിധിയും എൻ ഗതിയും നീ എന്നുള്ളിൽ എന്നും നീ മാത്രം എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം
Song information
Music: ആനന്ദ് മധുസൂദനൻ
Lyricist: സന്തോഷ് വർമ്മ
Singer: സിതാര കൃഷ്ണകുമാർ
Film/album: ഞാൻ മേരിക്കുട്ടി
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: ഞാൻ മേരിക്കുട്ടി
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: സന്തോഷ് വർമ്മ