Malayalam lyrics
എന്നും പൊന്നിൽ മിന്നും പോലൊരു പ്രേമം മുങ്ങിയും പൊങ്ങിയും മാവിൽ കുളിച്ചു കയറും (2) ഇവൻ ആരാണിവൻ കഥയാടുന്നവൻ കടം വാങ്ങുന്ന ചായക്കു കടിക്കൂട്ടമായ് വെടി പറയുന്ന നേരം സൊറ അടിക്കുന്ന കൂട്ടം അവരിൽ നിറയും താളമോലും പ്രേമഗീതമായി ഒരു പപ്പടവട പ്രേമം ഇതു ചുട്ടെടുത്തൊരു പ്രേമം ചുടുപപ്പടം ചെറുമുളകരച്ചിട്ടു പൊരിച്ചെടുത്തൊരു പ്രേമം.. എണ്ണയിൽ വറുത്തെടുത്തൊരു പപ്പടവട കൂട്ടമായ് കുഞ്ഞപ്പൻ ചേട്ടന്റെ ചായക്കപ്പിലെ മധുരമായ്..(2) ഒരുപിടി അവിലിന്റെ കഥപറഞ്ഞതുപോലെ അതിരുകളില്ലാത്തൊരു ചങ്ങാത്തമായ്.. മുറുക്കി ചുവന്ന ചുണ്ടുകളിൽ ഞെരിഞ്ഞമരും തിളച്ചു പൊങ്ങും പാലിൽ ഈ പതഞ്ഞുയരും പ്രേമം അവരിൽ നിറയും താളമോലും പ്രേമഗീതമായ്... ഒരു പപ്പടവട പ്രേമം ഇതു ചുട്ടെടുത്തൊരു പ്രേമം ചുടുപപ്പടം ചെറുമുളകരച്ചിട്ടു പൊരിച്ചെടുത്തൊരു പ്രേമം.. വെയിലിൽ ഉണങ്ങുന്ന പപ്പടത്തിൽ ശോഭയിൽ വട്ടത്തിൽ പൊരിച്ചെടുത്തെതു നാവൂറും രുചികളിൽ പലതരം പ്രേമങ്ങൾ പപ്പടവട പോലെ പൊടിയും ഈ മണ്ണിൽ വേദനയായ് അലഞ്ഞുതിരിഞ്ഞു നടന്നവരും തേടുന്നു തകിലും കുഴലും ഇഴുകി ഒന്നായ് മധുരം നിരയും നേരം അവരിൽ നിറയും താളമോലും പ്രേമഗീതമായ്... ഒരു പപ്പടവട പ്രേമം ഇതു ചുട്ടെടുത്തൊരു പ്രേമം ചുടുപപ്പടം ചെറുമുളകരച്ചിട്ടു പൊരിച്ചെടുത്തൊരു പ്രേമം.. (എന്നും പൊന്നിൽ)
Song information
Music: രാജേഷ് ബാബു കെ ശൂരനാട്
Lyricist: നിശാന്ത് കൊടമന
Singer: അൻവർ സാദത്ത്ശ്രീകാന്ത് കൃഷ്ണ
Film/album: ഒരു പപ്പടവട പ്രേമം
Explore this song
- Singer: അൻവർ സാദത്ത്ശ്രീകാന്ത് കൃഷ്ണ
- Film / album: ഒരു പപ്പടവട പ്രേമം
- Composer: രാജേഷ് ബാബു കെ ശൂരനാട്
- Lyricist: നിശാന്ത് കൊടമന