Malayalam lyrics

എന്നോടു കൂടെ വസിക്കുന്ന ദൈവമേ

സത്യസൗന്ദര്യമേ..

നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും 

എത്തേണ്ടതായുള്ളോരിടവും (2)

എന്നോടു കൂടെ വസിക്കുന്ന ദൈവമേ

സത്യസൗന്ദര്യമേ..

നീയല്ലോ രാവിന്റെ കണ്‍പോളയിൽ തൊട്ടു

സ്നേഹ പ്രഭാതം വിടർത്തുന്നു

നീയല്ലോ ശൂന്യാംബരങ്ങളിലെത്രയോ

താരാഗണങ്ങൾ വരയ്ക്കുന്നു

ദാഹിക്കും നേരത്ത് ജീവജലം നീ

അന്നവും വായുവും നീ

ദുഃഖശതങ്ങളിൽ ആശ്വാസമേകുന്ന

ദിവ്യ കരസ്പർശം നീ ..

എന്നോടു കൂടെ വസിക്കുന്ന ദൈവമേ

സത്യസൗന്ദര്യമേ..

നീയല്ലോ ഘോരവനാന്തരത്തിൽപ്പോലും

മാടപ്പിറാവിനെ പോറ്റുന്നു

നീയല്ലോ വാനിൽ മഴക്കാറ് കൂട്ടുന്നു

നീ തന്നെയല്ലയോ പെയ്യുന്നു

ഓരോ മലരിലും നിൻപാദരേണുക്കൾ 

മിന്നുന്നു ലോകാധിനാഥാ ..

ഓരോ നിലാവിലും നിന്റെ നിശ്വാസങ്ങൾ

വീശുന്നു സ്നേഹസ്വരൂപാ ..

എന്നോടു കൂടെ വസിക്കുന്ന ദൈവമേ

സത്യസൗന്ദര്യമേ..

നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും 

എത്തേണ്ടതായുള്ളോരിടവും (2)

എന്നോടു കൂടെ വസിക്കുന്ന ദൈവമേ

സത്യസൗന്ദര്യമേ..

Song video

Watch on YouTube

Song information

Music: അഫ്സൽ യൂസഫ്

Lyricist: റഫീക്ക് അഹമ്മദ്

Singer: രഞ്ജിത് ജയരാമൻ കോറസ്ദിവ്യ എസ് മേനോൻ

Film/album: ഇമ്മാനുവൽ

Explore this song