Malayalam lyrics

എന്തിഷ്ടമാണെനിക്കെന്നോ 
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ 
തുളസീദളംപോലേ.. 
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
കനിവുള്ളൊരമ്മയെപ്പോലെ 
ഓമനക്കുഞ്ഞിനെപ്പോലെ
ഒഴുകും കിളിപ്പാട്ടുപോലെ 
കാറ്റിലൊഴുകും കിളിപ്പാട്ടുപോലെ
അരയാലുപോലെ അമ്പലംപോലെ 
ആമ്പല്‍പ്പൂങ്കുളംപോലേ...
എന്തിഷ്ടമാണെനിക്കെന്നോ 
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
സ്നേഹിക്കുമച്ഛനെപ്പോലെ 
ഉരുകുന്ന പെങ്ങളെപ്പോലെ
ഇളം‌മുളം തണ്ടിനെപ്പോലെ 
പാടുമിളം‌മുളം തണ്ടിനെപ്പോലെ
പുലര്‍‌വേളപോലെ സന്ധ്യയെപ്പോലെ 
പൂനിലാപ്പാലാഴിപോലേ... 
എന്തിഷ്ടമാണെനിക്കെന്നോ 
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ 
തുളസീദളംപോലേ.. 
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
എന്തിഷ്ടമാണെനിക്കെന്നോ 
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
എന്തിഷ്ടമാണെനിക്കെന്നോ...

Song video

Watch on YouTube

Song information

Music: കൈതപ്രം

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്

Raaga: ശുദ്ധധന്യാസിമധ്യമാവതി

Film/album: കോട്ടപ്പുറത്തെ കൂട്ടുകുടുംബം

Explore this song