Malayalam lyrics
എന്തിന്നവിടം പറയുന്നച്ഛാ അരിങ്ങോടര്‍ നീട്ടിയ നീട്ടെനിക്ക് എള്ളോളം തന്നെ മുറിഞ്ഞതുള്ളു മച്ചുനിയന്‍ ചന്തു ചതിച്ചതാണേ അങ്കം പിടിച്ച തളര്‍ച്ചയോടെ ചന്തൂന്റെ മടിയില്‍ തലയുംവച്ച് ആലസ്യത്തോടെ ഞാന്‍ കണ്ണടച്ചു ആ തക്കം കണ്ടവന്‍ ചന്ത്വല്ലാണേ കുത്തുവിളക്കിന്റെ തണ്ടെടുത്തു കച്ചാ തെരുവിലും നീട്ടി ചന്തു ഞെട്ടിയുണര്‍ന്നങ്ങു നോക്കുംന്നേരം അരിങ്ങോടര്‍ക്കൂട്ടത്തില്‍ ചാടി ചന്തു ഇനിയുള്ള കാഴ്ചയും നമ്മള്‍ തമ്മില്‍ ഇനിയുള്ള കാലത്തു കാണുകയില്ല ചന്തു ചതിച്ച ചതിയാണച്ഛാ ചന്തു ചതിച്ച ചതിയാണാര്‍ച്ചേ
Song information
Music: ഉഷ ഖന്ന
Singer: കെ ജെ യേശുദാസ്
Film/album: പുത്തൂരം പുത്രി ഉണ്ണിയാർച്ച
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പുത്തൂരം പുത്രി ഉണ്ണിയാർച്ച
- Composer: ഉഷ ഖന്ന