Malayalam lyrics
എനിക്കൊരു നിലാവിന്റെ സ്നേഹം മതി മുളംകാടിന്റെ പാട്ടും കുളിരും മതി (2 ) ഒരു മണ്‍ചിരാതിന്റെ ആത്മദുഖങ്ങളും ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതി(2) എനിക്കൊരു നിലാവിന്റെ സ്നേഹം മതി (2) ഇലകളില്‍ പ്രണയമെന്നരുമയായ് മൊഴിയുന്ന മഴയുടെ നീരാള സ്വപ്നം മതി (2) കനവിലും നിനവിലും നെഞ്ചോട് ചേരുന്ന നിന്റെ പുല്ലാങ്കുഴല്‍ നാദം മതി പാട്ടിലെ തേനും പൂവിതള്‍ ദാഹവും താരാട്ടിലുണരുന്ന പൊരുളും മതി (എനിക്കൊരു നിലാവിന്റെ) പുഴകളില്‍ പാല്‍നുരക്കൊലുസ്സുകള്‍ ചാര്‍ത്തുന്ന അലകള്‍ തന്നാലോല രാഗം മതി (2) മിഴിയിലും മൊഴിയിലും മധുരം വിളമ്പുന്ന നിന്റെ പ്രേമാര്‍ദ്രമാം ഭാവം മതി പ്രാണനാം വീണയും ശ്രുതിലയതാളവും നിന്‍ സ്നേഹഗീതവും മാത്രം മതി (എനിക്കൊരു നിലാവിന്റെ)
Song video
Song information
Music: നടേഷ് ശങ്കർ
Lyricist: ജയകുമാർ ചെങ്ങമനാട്
Singer: കെ എസ് ചിത്ര
Film/album: ഭക്തജനങ്ങളുടെ ശ്രദ്ധക്ക്
Additional song details
Singer: കെ ജെ യേശുദാസ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഭക്തജനങ്ങളുടെ ശ്രദ്ധക്ക്
- Composer: നടേഷ് ശങ്കർ
- Lyricist: ജയകുമാർ ചെങ്ങമനാട്
- Singer: കെ ജെ യേശുദാസ്