Malayalam lyrics

എത്തി പോയി വാനത്തിൽ...എത്തി പോയി വാനത്തിൽ

മുക്കുറ്റിപ്പൂത്താലങ്ങൾ...

ചിന്നിത്തൂവി...ചിന്നിത്തൂവി താഴത്ത് ...

ചിന്നിത്തൂവി താഴത്ത് ... ഹേ  മിന്നാമിന്നിത്താരങ്ങൾ...

എത്തി പോയി

മണിത്തൂമഞ്ചലിൽ മണമുതിർക്കും ചന്ദനം

മിടിക്കും ചേങ്ങലം...മാനസം

തുടുക്കും നിന്മുഖം...വള കിലുക്കും ചിഞ്ചിലം...

മുടിപ്പൂപന്തലീ രാവിൽ...

എത്തി പോയി...എത്തി പോയി വാനത്തിൽ

മുക്കുറ്റിപ്പൂത്താലങ്ങൾ...

എത്തി പോയി വാനത്തിൽ...

കാത്തു വെക്കാം ഇന്നും പൊന്നിൻ കാപ്പുമിന്നുംകയ്യിൽ തൊട്ടു

ചോപ്പ് തീര്ക്കും സിന്ദൂരത്തിൻ  ചേല്

ഓർത്തിരിക്കാം എന്നും  നെഞ്ചിൽ

കൂട്ടിരിക്കുന്നോലേഞ്ഞാലി പാട്ടിലൂറും  ശിങ്കാരത്തിൻ ചേല്

വെണ്‍ത്തിങ്കൾ  ദീപം വിണ്ണിൽ തെളിഞ്ഞു

വെള്ളാമ്പൽ പൂമൊട്ടിനുള്ളം നിറഞ്ഞു

തുടി തിത്തിതാളം കൊട്ടി പാടാൻ തത്തിതിത്തോം നൃത്തംവെയ്ക്കാൻ...എത്തി പോയി

എത്തി പോയി വാനത്തിൽ മുക്കുറ്റിപ്പൂത്താലങ്ങൾ...

കാട്ടുമുല്ലക്കാവിനുള്ളിൽ തേനിരിക്കും കൂടുംതേടി

പാട്ടുമൂളി പോകുന്നേതോതെന്നൽ

കാറ്റിലാടും തെങ്ങിൻത്തൈകൾ നീട്ടി നില്ക്കും കുമ്പിൾകയ്യിൽ

തൂവെളിച്ചം വാരിതൂകി മിന്നൽ...

തീരങ്ങളോളം ഞൊറിഞ്ഞു നിന്നു...

താരങ്ങൾ മിന്നും പുടവതന്നു...

പുഴകൈതക്കാടിൻ ഓരംപറ്റി

കല്യാണത്തിൻ മേളം കൂടാൻ... എത്തി പോയി

എത്തി പോയി...എത്തി പോയി...എത്തി പോയി...എത്തി പോയി വാനത്തിൽ

മുക്കുറ്റിപ്പൂത്താലങ്ങൾ...ചിന്നിത്തൂവി താഴത്ത് ...

മിന്നാമിന്നിത്താരങ്ങൾ...

മണിത്തൂമഞ്ചലിൽ മണമുതിർക്കും ചന്ദനം

മിടിക്കും ചേങ്ങലം...മാനസം

തുടുക്കും നിന്മുഖം...വള കിലുക്കും ചിഞ്ചിലം...

മുടിപ്പൂപന്തലീ രാവിൽ...

Song information

Music: ശ്രീവത്സൻ ജെ മേനോൻ

Lyricist: മനോജ് കുറൂർ

Singer: സിയാദ് കെഡോ.ബിനീത രഞ്ജിത്

Film/album: ലോഹം

Explore this song