Malayalam lyrics
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം എന്നെ തിരഞ്ഞെത്തുമീ സുഗന്ധം (3) ജന്മാന്തരങ്ങളിൽ നിന്നോ ഏതു നന്ദനോദ്യാനത്തിൽ നിന്നോ (2) എങ്ങോ വിരിഞ്ഞൊരു പൂവിൽ നിന്നോ പൂവിന്റെയോമൽ കിനാവിൽ നിന്നോ ഈ നറുംസൗരഭം വന്നൂ ഈറൻ നിലാവിൽ വന്നൂ (എങ്ങു...) അജ്ഞാതശോകങ്ങൾ നീളേ പൂക്കും ആത്മാവിൻ നിശ്വാസമെന്നോ (2) കാണാത്ത കാനനകന്യകളിൽ പ്രേമത്തിൻ ദൂതുമായ് ഈ വഴിയേ ഈ മൃദുസൗരഭം വന്നൂ ഈ കുളിർ കാറ്റിൽ വന്നൂ്നൂ
Song information
Music: വിദ്യാസാഗർ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Film/album: ഇലവങ്കോട് ദേശം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഇലവങ്കോട് ദേശം
- Composer: വിദ്യാസാഗർ
- Lyricist: ഒ എൻ വി കുറുപ്പ്