Malayalam lyrics

ഇലകൾ...

ഒഴുകി നീങ്ങും പോലേ

ഇരുസഞ്ചാരികൾ

ഏകാന്തരാം നിഴലുകൾ

നിഴൽ നീളും പാതയിലൂടാറീ പകൽ

വഴിയമ്പല രാക്കഥയായ് മാറി, അവർ

ആരുംകാണാത്തീയിൻ 

ചൂടേറും കൂടാരത്തിൽ

ആടിത്തീരാ വേഷം

ആടുന്നോ,രാഘോഷത്തിൽ

കണ്ണിൽ വന്നു മിന്നി മായും...

പൊയ് മുഖങ്ങൾ

തമ്മിൽ മാത്രം ചില്ല വീശും...

പാഴ്മരങ്ങൾ...

ആരവങ്ങൾ...

കാറ്റുപോലെങ്ങോട്ടാ?

കാറുപോലെങ്ങോട്ടാ?

മാനത്തേ പാടത്തേ

മാമഴ കൊയ്യാനോ?

കൈകളേ കാൽകളേ

കൺകളേ എങ്ങോട്ടാ?

പാഞ്ഞുപോം മായയാം

മാനിൻ്റെ പിന്നാലേ?

റോഡെല്ലാമെങ്ങോട്ടാ?

നീണ്ടുനീണ്ടെങ്ങോട്ടാ?

ഭൂമീടേ തുഞ്ചത്തേ

തൂനിലാ തേടിയോ?

അപ്പൂപ്പന്താടിപോൽ

ആലോലം ആടി നീ

എങ്ങോട്ടാണെങ്ങോട്ടാ-

ണാരാരും കാണാതെ?

എങ്ങോട്ടാ പാറി നീ

പാഴിലേ?

Song information

Music: സുഷിൻ ശ്യാം

Lyricist: അൻവർ അലി

Singer: സുഷിൻ ശ്യാം

Film/album: ബാലൻ

Explore this song