Malayalam lyrics

ഉല്ല ഉല്ല ഉല്ല ..ഉല്ല.. .ഉല്ല.. .ഉല്ല
ഉല്ല ഉല്ല ഉല്ല ..ഉല്ല.. .ഉല്ല.. .ഉല്ല
അല്ലിമുല്ലയല്ല ..കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല ..മാൻകിടാവുമല്ല..
നാടോടിക്കാറ്റിൻ സഖിയായി പലതീരങ്ങൾ കണ്ട്
കാതങ്ങൾ പാറി.. കടൽതാണ്ടി മണിമേഘം കൈതൊട്ട്
തെങ്ങോല തൊങ്ങലിടട്ടൊരീ തീരത്ത് ..
ചിങ്കാരം ചീനമീൻവല ചാരത്ത്.. വരവായി
നറുപാൽനിലാവുപോലെയുള്ളൊരന്നറാണി ഇവള് ..
അല്ലിമുല്ലയല്ല ..കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല ..മാൻകിടാവുമല്ല..

ദൂരത്തേതോ വലയിൽ നീന്തി
തീരത്താവാൻ വന്നോളല്ലേ ..
നീയെത്തുമ്പോൾ പുളകം ചൂടി..
നീരോളങ്ങൾ പാടുന്നില്ലേ ..
സുന്ദരി നിൻ ചുണ്ടുകളിൽ ഈ നാടിൻ സ്വന്തം മൊഴിയില്ല
നിൻ മോഴികൾക്കുത്തരമായെന്തോതുംന്നറിയില്ല..
മറുവാക്കിനായി മനം തിരഞ്ഞു പാടുമായ് പതിയേ..
അല്ലിമുല്ലയല്ല ..കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല ..മാൻകിടാവുമല്ല..

താഴമ്പൂവിൻ തളിരും മേഞ്ഞ്..
രാവിൽ ചായാൻ കൂടുണ്ടല്ലോ ..
ചേക്കേറുമ്പോൾ ഇമ ചിമ്മാതെ
കാവൽ നിൽക്കാനാളുണ്ടല്ലോ..
നീറുതരാൻ തേൻപകരാനിന്നൊരൊ നെഞ്ചും വെമ്പുമ്പോൾ
സ്നേഹമലർ ചില്ലകളിൽ പൊന്നൂഞ്ഞാലാടുമ്പോൾ
വിരിയും കിനാവിലോമലാളണഞ്ഞു നൂറു ചിറകിൽ

അല്ലിമുല്ലയല്ല ..കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല ..മാൻകിടാവുമല്ല..
നാടോടിക്കാറ്റിൻ സഖിയായി പലതീരങ്ങൾ കണ്ട്
കാതങ്ങൾ പാറി.. കടൽതാണ്ടി മണിമേഘം കൈതൊട്ട്
തെങ്ങോല തൊങ്ങലിടട്ടൊരീ തീരത്ത് ..
ചിങ്കാരം ചീനമീൻവല ചാരത്ത്.. വരവായി
നറുപാൽനിലാവുപോലെയുള്ളൊരന്നറാണി ഇവള് ..
അല്ലിമുല്ലയല്ല ..കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല ..മാൻകിടാവുമല്ല..
അല്ലിമുല്ലയല്ല ..കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല ..മാൻകിടാവുമല്ല..
ഉല്ല.. ഉല്ല.. ഉല്ല ..ഉല്ല.. .ഉല്ല.. .ഉല്ല
ഉല്ല.. ഉല്ല.. ഉല്ല ..ഉല്ല.. .ഉല്ല.. .ഉല്ല
ഉല്ല.. ഉല്ല.. ഉല്ല ..ഉല്ല.. .ഉല്ല.. .ഉല്ല

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: സന്തോഷ് വർമ്മ

Singer: അമീന സലാം ഗോപി സുന്ദർ

Film/album: മംഗ്ളീഷ്

Explore this song