Malayalam lyrics
ഉറങ്ങാതെ രാവുറങ്ങി ഞാൻ ഉറങ്ങാതെ രാവുറങ്ങി ഞാൻ മിഴിവാതിൽ ഇതൾ ചാരി നിഴൽനാളം തിരി താഴ്ത്തി മനസ്സു നീർത്തുന്ന പൂമെത്തയിൽ... ഉറങ്ങാതെ രാവുറങ്ങി ഞാൻ.... പാതിരാ വനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേൽ ഉമ്മ വെച്ചു... പാതിരാ വനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേൽ ഉമ്മ വെച്ചു... അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ അല്ലിനിലാവിനെ മടിയിൽ വെച്ചു... ഞാൻ അടിമുടി എന്നെ മറന്നു.... ഉറങ്ങാതെ രാവുറങ്ങീ ഞാൻ.... വാസന്ത വരചന്ദ്രൻ വളയിട്ട കൈയ്യിലെ വാസന താംബൂലം ഉഷസ്സെടുത്തു.... വാസന്ത വരചന്ദ്രൻ വളയിട്ട കൈയ്യിലെ വാസന താംബൂലം ഉഷസ്സെടുത്തു... പൊഴിഞ്ഞു കിടന്നൊരു പൂവിലെ തേനുമായ് പൂവെയിൽ പ്രാവുകൾ പറന്നു വന്നു... നീ ഒരു ഞൊടി എന്നെ തിരഞ്ഞു... ഉറങ്ങാതെ രാവുറങ്ങി ഞാൻ മിഴിവാതിൽ ഇതൾ ചാരി നിഴൽനാളം തിരി താഴ്ത്തി മനസ്സു നീർത്തുന്ന പൂമെത്തയിൽ... ഉറങ്ങാതെ രാവുറങ്ങി ഞാൻ....
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: പി ജയചന്ദ്രൻകെ എസ് ചിത്ര
Film/album: ഗൗരീശങ്കരം
Explore this song
- Singer: പി ജയചന്ദ്രൻകെ എസ് ചിത്ര
- Film / album: ഗൗരീശങ്കരം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി