Malayalam lyrics

ഉദയമേ ഉദയമേ ഉണരൂ ഉണരൂ

ഹൃദയമേ ഹൃദയമേ ഉണരൂ ഉണരൂ

മഞ്ഞിളം പൂക്കളും പൊൻവെയിൽ കതിരുമായ്

ഈ സ്നേഹസൂര്യന്റെ കൈക്കുമ്പിളിൽ

ഉദയമേ ഉദയമേ ഉണരൂ ഉണരൂ

ഹൃദയമേ ഹൃദയമേ ഉണരൂ ഉണരൂ

നൊമ്പരങ്ങൾക്കിടമില്ലീ വീട്ടിൽ

ഇത് പുഞ്ചിരിയ്ക്കും കുടമുല്ലക്കാവ്

പ്രണയാർദ്രമായ ധനുമാസം

ഹിമശംഖിലൂറുമൊരു രാഗം

ഇത് പുണ്യമുള്ള പുലർകാലം

ഇത് നന്മയുള്ള നിറസന്ധ്യ

ഇനി എന്ന് കാണും ഇനി എന്ന് പാടുമെൻ ചുണ്ടിലീണമൊഴുകും

ഉദയമേ ഉദയമേ ഉണരൂ ഉണരൂ

ഹൃദയമേ ഹൃദയമേ ഉണരൂ ഉണരൂ

കല്ല് കൊണ്ടൊരു കവിയെഴുതും കാവ്യം

ഇത് മണ്ണിലിമ്പം കൊതിയേകും വീട്

മഴവില്ല് മേഞ്ഞ കളിവീട്

മഴവില്ല് മേഞ്ഞ കളിവീട്ടിൽ

മഴകൊണ്ട്‌ ചേർത്ത ചെറുവീട്

മഴപെയ്തു ചോർന്ന ചെറുവീട്ടിൽ

നിൻ മന്ദഹാസമൊരു സ്വർണ്ണ നൂലിലിഴ

കോർത്തെടുക്കും അനുരാഗം

ഉദയമേ ഉദയമേ ഉണരൂ ഉണരൂ

ഹൃദയമേ ഹൃദയമേ ഉണരൂ ഉണരൂ

മഞ്ഞിളം പൂക്കളും പൊൻവെയിൽ കതിരുമായ്

ഈ സ്നേഹസൂര്യന്റെ കൈക്കുമ്പിളിൽ

ഉദയമേ ഉദയമേ ഉണരൂ ഉണരൂ

ഹൃദയമേ ഹൃദയമേ ഉണരൂ ഉണരൂ......

Song video

Watch on YouTube

Song information

Music: ശ്യാം ധർമ്മൻ

Singer: ഫ്രാങ്കോ

Film/album: ജൂബിലി

Explore this song