Malayalam lyrics

ഉത്രാടരാവേ.. വരുമോ നീ
ഉലയാത്ത പൂനിലാപ്പുടവ ചുറ്റി (2)
ആളറിയാതെ അനക്കമില്ലാതെ ആശ്രമവും അറിയാതെ 
എന്റെ ആത്മാവു പോലും അറിയാതെ
(ഉത്രാടരാവേ...)
പൂത്താലം പോലൊരു നാടു കാണാൻ
പൂവുകൾ പാടുന്ന പാട്ട് കേൾക്കാൻ (2)
വാരി വിതച്ചത് സൗന്ദര്യം...കോരിയെടുത്തത് രോമാഞ്ചം
കാണുന്നതെല്ലാം കർപ്പൂരം..കൊയ്യുന്നതെല്ലാം മാധുര്യം
(ഉത്രാടരാവേ...)
പൊന്മണി നെന്മണി നൂറുമേനി
കണ്മണി എൻ മനം പൂത്തിറങ്ങി (2)
പാടവരമ്പത്ത് കണ്ടു മുട്ടാം..താമരച്ചോലയിൽ മുങ്ങി നീന്താം
പൂമരച്ചോട്ടിലിന്നത്താഴം...പുല്ലാനിക്കാട്ടിൽ കല്യാണം
ഉത്രാടരാവേ വരുമോ നീ
ഉലയാത്ത പൂനിലാപ്പുടവ ചുറ്റി
ആളറിയാതെ അനക്കമില്ലാതെ ആശ്രമവും അറിയാതെ 
എന്റെ ആത്മാവു പോലും അറിയാതെ
(ഉത്രാടരാവേ...)

Song information

Music: രഘു കുമാർഎൻ പി പ്രഭാകരൻകലവൂർ ബാലൻ

Lyricist: പി കെ ഗോപിപി എസ് നമ്പീശൻരമേശ് മേനോൻ

Singer: കെ ജെ യേശുദാസ്

Film/album: പൊന്നോണ തരംഗിണി 4 - ആൽബം

Explore this song