Malayalam lyrics
മ്........മ്........മ്.........മ്.......... ഉണരൂ മിഴിയഴകേ നിൻ പ്രണയം നിന്നരികെ ഒരു രാവുണർന്നതും നാം കൂടണഞ്ഞതും ഉയിരായ് കലരാനോ... വെറുതേ ഇണ പിരിഞ്ഞകലാനോ...... ഹൃദയം നീ തരുമോ മൊഴി മധുരം വേദനയോ....... നീ വരും വീഥിയിൽ അകലെയെവിടെയോ കാവൽ കിളിയായ് ഞാൻ പനിനീർ മലരഴകേ നീ പൊഴിയാൻ ഒരു ദിവസം നറു തേൻകണങ്ങളേ മിഴിനീർക്കുടങ്ങളേ പറയൂ സുഖമാണോ...... തഴുകാൻ കനൽമഴ ചിറകോ...... ഉദയം മാഞ്ഞിടുമോ ഇനിയിരുളും പോയ് വരുമോ........ ഏകമാം നാളമായ് ഇനിയുമിവിടെയെൻ ജീവൻ തെളിയുകയോ....... പാടാൻ ഒരു ഗാനം ഇതൾ ചൂടാൻ ഒരു മോഹം നീ രാവുറങ്ങിയോ അനുരാഗ ശാരികേ...... ഇടറും താളം ഞാൻ ഇനിയും വഴി പിരിയുകയോ
Song video
Song information
Music: സാംസൺ കോട്ടൂർ
Lyricist: എസ് രമേശൻ നായർ
Singer: സാംസൺ കോട്ടൂർ
Film/album: ട്രാഫിക്ക്
Explore this song
- Singer: സാംസൺ കോട്ടൂർ
- Film / album: ട്രാഫിക്ക്
- Composer: സാംസൺ കോട്ടൂർ
- Lyricist: എസ് രമേശൻ നായർ