Malayalam lyrics

ഉണരൂ മിഴിയഴകെ നിൻ പ്രണയം നിന്നരികെ

ഒരു രാവുണർന്നതും നാം കൂടണഞ്ഞതും

ഉയിരായ് തളരാനോ വെറുതെ ഇടപിരിഞ്ഞകലാനോ

ഹൃദയം നീ തരുമോ  മൊഴി മധുരം വേദനയോ

നീ വരും വീതിയിൽ അകലെയെവിടെയോ കാവൽ കിളിയായ് ഞാൻ

പനിനീർ മലരഴകെ  നീ പൊഴിയാൻ ഒരു ദിവസം നറു തേൻ കണങ്ങളെ

മിഴിനീർ കുടങ്ങളെ പറയൂ സുഖമാണോ

തഴുകാൻ കനൽമഴചിറകോ

ഉദയം മാഞ്ഞിടുമോ ഇനി ഇരുളും പോയ് വരുമോ

ഏകമാം നാളമായ് ഇനിയുമിവിടെയെൻ ജീവൻ തെളിയുകയോ

പാടാൻ ഒരു ഗാനം ഇതൽ ചൂടാൻ ഒരു മോഹം

നീ രാവുറങ്ങിയോ അനുരാഗശാരികെ ഇടറും താളം ഞാൻ

ഇനിയും വഴിപിരിയുകയോ

Song video

Watch on YouTube

Song information

Music: സാംസൺ കോട്ടൂർ

Lyricist: എസ് രമേശൻ നായർ

Singer: ചിന്മയി

Film/album: ട്രാഫിക്ക്

Explore this song