Malayalam lyrics

ഈശ്വരന്റെ.. പമ്പരമായ് നീ കറങ്ങി

ആശയെല്ലാം.. നൊമ്പരമായി ഒടുങ്ങി..

ചിതലാർന്നു ജീവിതത്തിൻ ഇതളുകൾ...

പലരുണ്ട് കൂട്ടിനെന്നാൽ തനിയെ നീ...

ഓരോ ചുവടിലും തേടും മൃതിയെ നീ

ഓരോ നിനവുകൾ...

മുറിവേകുമുള്ളിനുള്ളിൽ മുള്ളുപോൽ ..

വിധിയുടെ തീയിൽ വീഴുന്നു നിൻ ജന്മം

ചിറകു കരിഞ്ഞേ  നീറുന്നു കണ്ണീരാൽ

ചരട് മുറിഞ്ഞൊരു പട്ടം പോൽ  പാറുന്നു നീ

അറിയാ വഴിയേ തനിയേ  

സുഖമേതോ നീർക്കുമിള ..

ക്ഷണ നേരത്തിൽ ഉടയും ചിതറും...

ഓരോ ചുവടിലും തേടും മൃതിയെ നീ

ഓരോ നിനവുകൾ...

മുറിവേകുമുള്ളിനുള്ളിൽ മുള്ളുപോൽ ..

ഭയമെഴുതീടും വേഷത്തിലാടുന്നു

പഴയൊരു കാലം കണ്മുന്നിൽ രാവാകെ

വിടപറയാതെ മായാതെ വന്നെത്തിടും

അഴലോ നിഴലായ് പിറകേ...

ഇരു ഭാഗത്തും.. തിരിയായ്..

മെഴുകായി നീ ഉരുകി.. ഒഴുകി..

ഓരോ ചുവടിലും തേടും മൃതിയെ നീ

ഓരോ നിനവുകൾ...

മുറിവേകുമുള്ളിനുള്ളിൽ മുള്ളുപോൽ ..

ഈശ്വരന്റെ.. പമ്പരമായ് നീ കറങ്ങി

ആശയെല്ലാം.. നൊമ്പരമായി ഒടുങ്ങി..

ചിതലാർന്നു ജീവിതത്തിൻ ഇതളുകൾ...

പലരുണ്ട് കൂട്ടിനെന്നാൽ തനിയെ നീ...

ഓരോ ചുവടിലും തേടും മൃതിയെ നീ

ഓരോ നിനവുകൾ...

മുറിവേകുമുള്ളിനുള്ളിൽ മുള്ളുപോൽ ..

Song information

Music: ബിജിബാൽ

Lyricist: ബി കെ ഹരിനാരായണൻ

Singer: നജിം അർഷാദ്

Film/album: ഷെർലക് ടോംസ്

Explore this song