Malayalam lyrics

ഈറൻനിലാവിൽ വരവായി

ചൂടിനിന്നു ചുണ്ടിൽ മധുരം നിറയെ

പതിവായതിലെന്നും തേൻതുള്ളികൾ

തുളുമ്പുന്നു താഴേ നീർത്തുള്ളിപോൽ

നുകർന്നീടുവാനായ് പറന്നെത്തി ഞാൻ

അലരേ നീയെന്നിലെ ഒളിയായ് മാറീടുമോ

പിരിയാതെന്നെന്നുമേ എൻജീവനേ

ഇതളിൽ ഞാൻ ചേരവേ 

പ്രണയം നീയേകുമോ

ഹൃദയം നീറുമ്പോഴും എന്നെന്നുമേ

ഈറൻനിലാവേ വരവായി

ചൂടിനിന്നു ചുണ്ടിൽ മധുരം നിറയെ

രാവേറെയായി ഇതളോരമായിതാ

ചേരുന്നു ഞാനോ തനിയെ

പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ

പൂക്കുന്നു മോഹം പതിയേ

നിന്നെ നുകരുമ്പോൾ അകമെ അലിയുമ്പോൾ

ഒരായിരമാനന്ദം വിരിയുമിനി ആവോളം

നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായ്

അലരേ നീയെന്നിലെ ഒളിയായ് മാറീടുമോ

പിരിയാതെന്നെന്നുമേ എൻജീവനേ

ഇതളിൽ ഞാൻ ചേരവേ 

പ്രണയം നീയേകുമോ

ഹൃദയം നീറുമ്പോഴും എന്നെന്നുമേ

ഈറൻനിലാവേ വരവായി

ചൂടിനിന്നു ചുണ്ടിൽ മധുരം നിറയെ

പതിവായതിലെന്നും തേൻതുള്ളികൾ

തുളുമ്പുന്നു താഴേ നീർത്തുള്ളിപോൽ

നുകർന്നീടുവാനായ് പറന്നെത്തി ഞാൻ

അലരേ നീയെന്നിലെ ഒളിയായ് മാറീടുമോ

പിരിയാതെന്നെന്നുമേ എൻജീവനേ

ഇതളിൽ ഞാൻ ചേരവേ 

പ്രണയം നീയേകുമോ

ഹൃദയം നീറുമ്പോഴും എന്നെന്നുമേ

Song information

Music: കൈലാഷ് മേനോൻ

Lyricist: ശബരീഷ് വർമ്മ

Singer: അശ്വിൻ ആര്യൻനിത്യ മാമ്മൻ

Film/album: മെമ്പർ രമേശൻ 9-ാം വാർഡ്

Explore this song