Malayalam lyrics

ഈറൻകാറ്റിൻ പൊൻവീണയിൽ

രാവിൻ കൈകൾ മീട്ടുന്നൊരാ

നോവിൻ ഗാനം കേൾക്കാതെയായ്

വിരഹമലിയും നിമിഷമായ്

ഇന്നെൻ വഴികളിൽ

പ്രണയ മധുരമൊഴുകുമോ

എന്നെ പുണരു നീ

സിരകൾ ഉണരും ലഹരിയായ് നീ..

നീറുന്നുണ്ടീ നെഞ്ചിൽ കനലുകൾ

നോവുന്നുണ്ടെന്നുള്ളിൽ മുറിവുകൾ

കാണുന്നുണ്ടോരാേരാ നിമിഷവും

തീയാളും പാേലേതോ കനവുകൾ

മിന്നൽ പിണറുകൾ വി­ണ്ണിൽ വിടരവേ

എന്നിൽ പൊഴിയുമോ

നീയാകും സ്നേഹത്തിൻ കണികകൾ

ഇന്നെൻ വനികളിൽ പ്രണയ-

ശലഭമണയുമോ

എന്നിൽ അലിയു നീ മദനഭരിത 

നിമിഷമായ് നീ..

Song information

Music: മനു കൃഷ്ണഷിനോയ്

Lyricist: ഷിനോയ്

Singer: കെ എസ് ഹരിശങ്കർ ശ്രുതി ശശിധരൻ

Film/album: ഗില

Explore this song