Malayalam lyrics
ഈറൻകിനാക്കളും താനേ മറഞ്ഞിതാ സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ ഉന്മാദവേളയില്‍ താളം പിഴച്ചുവോ സർവ്വം മറന്നു നൃത്തമാടി വാ (ഈറൻ...) ഇതു വിധിയുടെ കളി തുടരും കരവിരുതാണോ പുഴ തകരും കദനമറിയും കടങ്കഥയാണോ (ഈറൻ....) കണ്ണീരു പെയ്യുന്ന മേഘങ്ങളേ കാരുണ്യമില്ലാ ജന്മങ്ങളേ ഈ നുരപതയും സുരചഷകം നീട്ടിയോ ഈ കഥ ചികയും വനഹൃദയം തേടിയോ കണ്ണിലരുണകിരണമായ് ചുണ്ടിലമൃതമൊഴിയുമായ് പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറൻ...) കരകാട്ടം ആടും ഹൃദയങ്ങളേ ഈ മണ്ണും വിണ്ണും ഒന്നാകുമോ ഇന്നടിപതറിയ കദനഭാവമാണു ഞാന്‍ ഈ മദമിളകിയ സിരയിലേതു ലഹരി നീ നെഞ്ചിലമൃതമഴയുമായ് പെയ്തണഞ്ഞ സ്വപ്നമേ പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറൻ...)
Song information
Music: വിൽസൺ
Lyricist: എസ് രമേശൻ നായർ
Singer: കെ എസ് ചിത്ര
Film/album: ദി ഗാങ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ദി ഗാങ്
- Composer: വിൽസൺ
- Lyricist: എസ് രമേശൻ നായർ