Malayalam lyrics
ഈറൻ നിലാവേ ഈ മൗനമെന്തേ എന്നാത്മഭാവം അറിയുന്നുവോ നീ അറിയുന്നതെല്ലാം അനുരാഗമല്ലേ പറയാതിരുന്നാൽ പ്രിയമേറുകില്ലേ (ഈറൻ നിലാവേ..) കൊഞ്ചി വന്ന തെന്നലിൽ നനവാർന്ന വാക്കുകൾ കുടമുല്ല തൻ കാതിനിന്നും മധുരമല്ലേ നീല മണിമുകിലിനും നിറമണിഞ്ഞ സാനുവിൽ പുലരും വരെ ചേർന്നുറങ്ങാൻ മോഹമില്ലേ ഈ സ്വപ്നനിധികൾ ഈ സ്വപ്നനിധികൾ നമ്മിലെന്നും എത്ര കൗതുകം (ഈറൻ നിലാവേ..) ഈ വഴിയിലെനിക്കായ് നിൻ ജന്മമെന്നും കുളിരേകിടും കുഞ്ഞു തണലായ് മാറുകില്ലേ വരമണിഞ്ഞ സൂര്യനോ ശാലീനസന്ധ്യയിൽ പ്രണയാർദ്രമായ് ശോണരാഗം ചാർത്തുകില്ലേ ഈ സ്നേഹ ശ്രുതികൾ ഈ സ്നേഹ ശ്രുതികൾ നമ്മിലെന്നും എത്ര സുന്ദരം (ഈറൻ നിലാവേ..)
Song information
Music: ബെന്നറ്റ് - വീത്‌രാഗ്വീത്‌രാഗ്
Lyricist: ജോഫി തരകൻ
Singer: വീത്‌രാഗ്
Film/album: ഡോക്ടർ പേഷ്യന്റ്
Explore this song
- Singer: വീത്‌രാഗ്
- Film / album: ഡോക്ടർ പേഷ്യന്റ്
- Composer: ബെന്നറ്റ് - വീത്‌രാഗ്വീത്‌രാഗ്
- Lyricist: ജോഫി തരകൻ