Malayalam lyrics

ഈറൻ കണ്ണിനോ ദേവരൂപം..
നീറും നെഞ്ചിനോ ശാന്തിമന്ത്രം
ഉയിരിനോ കാവൽ ധരണിയിൽ..
ഉലകിനോ ശ്വാസം ധമനിയിൽ
നോവും കാലമെന്നും സ്വന്തമാകും നിൻ സാന്ത്വനം.. 
അപ്പോത്തിക്കിരി അപ്പോത്തിക്കിരി..

ഹൃദയമോ നിൻ തിരുനടയ്ക്കൽ കുഞ്ഞായിതാ
സദയമോ നീ കൈതലോടും വാത്സല്യമായ്..
കരലാളനം മൂടി... ജീവനെതേടി
സിരജീവിതം ചൂടി മാനസം പാടി
വേദനിക്കും ജീവനെന്നും നീ.. ഈശ്വരൻ

മുറിവുകൾക്കോ അരുളി നിത്യം നീ മോചനം
മരണമെത്തും ഭീതിയാറ്റും നിൻ.. ലാളനം
വരമായി നീയേകി പ്രാണനാശ്വാസം
വരളില്ല  ഈ ജന്മം.. നിൻ തണൽ ചോട്ടിൽ
യാതനയ്ക്കോ യാത്ര നല്കും നീ.. ഈശ്വരൻ

ഈറൻ കണ്ണിനോ ദേവരൂപം
നീറും നെഞ്ചിനോ ശാന്തിമന്ത്രം
ഉയിരിനോ കാവൽ ധരണിയിൽ
ഉലകിനോ ശ്വാസം ധമനിയിൽ..
നോവും കാലമെന്നും സ്വന്തമാകും നിൻ സാന്ത്വനം 
അപ്പോത്തിക്കിരി അപ്പോത്തിക്കിരി..ആ..
അപ്പോത്തിക്കിരി അപ്പോത്തിക്കിരി..

Song video

Watch on YouTube

Song information

Music: ഷെയ്ക് ഇലാഹി

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: സുദീപ് പാലനാട്ഇന്ദുലേഖ വാര്യര്‍

Film/album: അപ്പോത്തിക്കിരി

Explore this song