Malayalam lyrics
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം ഓളങ്ങൾ നീരാടും തീരത്തിൽ മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം പുലരിവെയിൽ വിരലുകളായ് ഋതുവെഴുത്തും മായാവർണങ്ങൾ മലരുകളെ കോർത്തു നാം അണിയുകയായ് ഒരു പൂക്കാലം പ്രിയതരമേതോ ഗാനം പാടീ നാം മെല്ലെ സ്‌മൃതികളിലേതോ സ്നേഹം തൂമഞ്ഞായ് മെല്ലെ ഒരു കനവായ് നാം ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം ഈ നീലശൈലങ്ങളും ഈ വാഹിനീതീരവും പാദങ്ങളിൽ സ്നേഹമാം പൂക്കൾ വിരിക്കുന്നുവോ ഇനി നീളും വഴി ചിരിയിതളുതിരുമീയാത്രയിൽ കല്ലോലിനീ അലയിലൊഴുകി നാമെങ്ങുപോയ് മാഞ്ഞീടല്ലേ മങ്ങീടല്ലേ ഈ സ്വർഗതീരം ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം ഓളങ്ങൾ നീരാടും തീരത്തിൽ മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം
Song information
Music: ഇഷാൻ ഛബ്ര
Lyricist: ശ്രീരേഖ ഭാസ്കരൻ
Singer: കാർത്തിക്നിത്യ മാമ്മൻ
Film/album: ദി കുങ്‌ഫു മാസ്റ്റർ
Explore this song
- Singer: കാർത്തിക്നിത്യ മാമ്മൻ
- Film / album: ദി കുങ്‌ഫു മാസ്റ്റർ
- Composer: ഇഷാൻ ഛബ്ര
- Lyricist: ശ്രീരേഖ ഭാസ്കരൻ