Malayalam lyrics
ഈ വിരിപ്പായിൽ എന്നെ ഉറക്കി പോകുന്നു നീ പാതിരാവിൽ(2) ഞാനറിയാതെ നീ ഉല്ലസിക്കും മായാലോകങ്ങളെവിടെ മായാ ലോകങ്ങളെവിടെ ഈ വിരിപ്പായിൽ എന്നെ ഉറക്കി പോകുന്നു നീ പാതിരാവിൽ ആകാശസീമകൾ താണ്ടി നീ എത്തിയ മായാലോകത്തിൻ കാഴ്ചകളിൽ(2) ഒന്നും നീ എന്നോടു മിണ്ടിയില്ല ഒന്നും അറിയാത്ത പോലെ എന്നും നീ എന്നിൽ തിരികെയെത്തും ഉഷസ്സിന്റെ വെൺതേരിലേറി ഈ വിരിപ്പായിൽ എന്നെ ഉറക്കി പോകുന്നു നീ പാതിരാവിൽ നീയുല്ലസിക്കുന്ന താഴ്‌വരയിൽ കുളിരുണ്ടോ കുഞ്ഞി കിളികളുണ്ടോ(2) ഒഴുകും നിലാവിന്റെ പാടങ്ങളിൽ വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ ഒഴുകും നിലാവിന്റെ പാടങ്ങളിൽ വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ ഈ വിരിപ്പായിൽ എന്നെ ഉറക്കി പോകുന്നു നീ പാതിരാവിൽ(2)
Song video
Song information
Music: ഷെമീർ
Lyricist: സിദ്ദിക്ക് പരവൂർ
Singer: ശിൽപ രാജു
Film/album: നിലാവുറങ്ങുമ്പോൾ
Explore this song
- Singer: ശിൽപ രാജു
- Film / album: നിലാവുറങ്ങുമ്പോൾ
- Composer: ഷെമീർ
- Lyricist: സിദ്ദിക്ക് പരവൂർ