Malayalam lyrics
ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാം ഒരു പുതു മനസ്സായി നാം ഇതുവഴിയേ ഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാം ഒരു മുകിൽ പോലെ നാം ഇതുവഴിയേ പല കണമായ് ഒരു മനമായ് കനവുകളായ് ഇനി ദൂരെ ദൂരെ വാനവില്ലിൻ ഇതളുകളായ് കാലങ്ങളായ് ഈ നെഞ്ചിലായ് മോഹങ്ങൾ തൻ സംഗീതമായ് ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാം ഒരു പുതു മനസ്സായി നാം ഇതുവഴിയേ ഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാം ഒരു മുകിൽ പോലെ നാം ഇതുവഴിയേ ഓ ... ഓ ... ഓ ... മിന്നിമിന്നി മേലെമേലെ ചില്ലുമേഘ- മേറി വന്ന ചെറുതാരമാകും ... താരമാകും കണിവിരൽ തലോടി മെല്ലെ തമ്മിലൊന്നു കണ്ണു ചിമ്മുമൊരു സ്നേഹമാകും നറുസ്നേഹമാകും വെൺചിറകിൻ കുടയായ് നീ തുണയായ് വരവായ് കൈത്തണലായ് കാലങ്ങളായ് ... ഈ നെഞ്ചിലായ് മോഹങ്ങൾ തൻ സംഗീതമായ് ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാം ഒരു പുതു മനസ്സായി നാം ഇതുവഴിയേ ഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാം ഒരു മുകിൽ പോലെ നാം ഇതുവഴിയേ പല കണമായ് ഒരു മനമായ് കനവുകളായ് ഇനി ദൂരെ ദൂരെ വാനവില്ലിൻ ഇതളുകളായ് കാലങ്ങളായ് ഈ നെഞ്ചിലായ് മോഹങ്ങൾ തൻ സംഗീതമായ് കാലങ്ങളായ് ഈ നെഞ്ചിലായ് മോഹങ്ങൾ തൻ സംഗീതമായ്
Song information
Music: ഹിഷാം അബ്ദുൾ വഹാബ്
Lyricist: അനു എലിസബത്ത് ജോസ്
Singer: ജോബ് കുര്യൻ
Film/album: ഫിലിപ്സ്
Explore this song
- Singer: ജോബ് കുര്യൻ
- Film / album: ഫിലിപ്സ്
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: അനു എലിസബത്ത് ജോസ്