Malayalam lyrics

ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം

ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം

ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിൻറെ

വിഷാദാർദ്ര നിശാഗാനമായ് മാറി...

ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി

ആദ്യാനുരാഗത്തിൻ തരിവളയിളകി   

ഞാൻ പാടുവാനോർത്തു..

മധുരിതമൊരു ഹൃദയഗാനമായ്

ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ

വിഷാദാർദ്ര നിശാഗാനമായ് മാറി...

ശ്രുതിയുമിടാതേതൊരുദാസീന വികാരത്തി-

ലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി

താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും

ആരാരും കാണാത്ത പുതിയൊരു പുളകം

ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ്

ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ

വിഷാദാർദ്ര നിശാഗാനമായ് മാറി...

ശ്രുതിയുമിടാതേതൊരുദാസീന വികാരത്തി-

ലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി

ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം..

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: വിവേകാനന്ദ്

Film/album: ലുക്കാ ചുപ്പി

Explore this song