Malayalam lyrics
ഈ മിഴികളില്‍ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളില്‍ കേട്ടുവോ വിരഹമാകും സ്പന്ദനം ഒടുവില്‍ വിദുരത്തിലലിഞ്ഞീടും ഒരേകാന്തനിലാവിന്റെ വിഷാദാര്‍ദ്ര നിശാഗാനമായ് മാറി... ഈ മണ്ണില്‍ ഈ നെഞ്ചില്‍ പുതുമഴ വിതറി ആദ്യാനുരാഗത്തിന്‍ തരിവളയിളകി ഞാന്‍ പാടുവാനോര്‍ത്തു മധുരിതമൊരു ഹൃദയഗാനമായ്.. ഒടുവില്‍ വിദുരത്തിലലിഞ്ഞീടും ഒരേകാന്തനിലാവിന്റെ വിഷാദാര്‍ദ്ര നിശാഗാനമായ് മാറി.. ശ്രുതിയുമിടാതേതൊരുദാസീന വികാരത്തില്‍ അഗാധത്തില്‍ അവള്‍ മാഞ്ഞു മറഞ്ഞെന്തിനോ പോയി... താരുണ്യം പൂക്കുമ്പോള്‍ സിരകളിലുണരും ആരാരും കാണാത്ത പുതിയൊരു പുളകം ആ മൌനമൊ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ്.. ഒടുവില്‍ വിദുരത്തിലലിഞ്ഞീടും ഒരേകാന്തനിലാവിന്റെ വിഷാദാര്‍ദ്ര നിശാഗാനമായ് മാറി.. ശ്രുതിയുമിടാതേതൊരുദാസീന വികാരത്തില്‍ അഗാധത്തില്‍ അവള്‍ മാഞ്ഞു മറഞ്ഞെന്തിനോ പോയി... ഈ മിഴികളില്‍ കണ്ടുവോ പ്രണയമാകും നൊമ്പരം..
Song video
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: വിവേകാനന്ദ്
Film/album: ലുക്കാ ചുപ്പി
Explore this song
- Singer: വിവേകാനന്ദ്
- Film / album: ലുക്കാ ചുപ്പി
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്