Malayalam lyrics
ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ (2) നിൻ മനമറിയാതെ..അറിയാതെ ഈ മഴയറിയാതെ..അറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ.. ഇന്നറിയാതേ...ഇന്നറിയാതേ ഇന്നറിയാതേ...ഇന്നറിയാതേ താരങ്ങൾ പോൽ മിന്നും മോഹങ്ങൾ മായാത്ത വർണ്ണങ്ങളാൽ നെയ്തും പുതുവഴി തേടിയ കാറ്റായ് അലഞ്ഞു പാടും പുതുമൊഴി നാമെന്നും മലരറിയാതെ ഇന്നറിയാതെ ഈ കനവിലലിഞ്ഞതും അറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ.. ഇന്നറിയാതേ...ഇന്നറിയാതേ പായുന്ന തേരായി മാറുന്നു കാണാത്ത തീരങ്ങൾ തേടുന്നു ഒരു ലഹരിയിൽ ഇന്നെങ്ങോ പടർന്നു- പാറിപ്പറന്നു വിണ്ണാകെ ഈ മഴയറിയാതേ ഇന്നറിയാതേ നിൻ മനമറിയാതേ ഇന്നറിയാതേ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ.. ഇന്നറിയാതേ...ഇന്നറിയാതേ ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ (2) ഇന്നറിയാതേ...ഇന്നറിയാതേ ഇന്നറിയാതേ...ഇന്നറിയാതേ
Song video
Song information
Music: റോബി എബ്രഹാം
Lyricist: റഫീക്ക് അഹമ്മദ്
Singer: വിനീത് ശ്രീനിവാസൻശ്വേത മോഹൻ
Film/album: തീവ്രം
Explore this song
- Singer: വിനീത് ശ്രീനിവാസൻശ്വേത മോഹൻ
- Film / album: തീവ്രം
- Composer: റോബി എബ്രഹാം
- Lyricist: റഫീക്ക് അഹമ്മദ്