Malayalam lyrics
ഈ പാൽതൂവലും ഏതോ നിഴൽച്ചായവും നിൻ പൊന്നോ൪മ്മയിൽ മായാലയം ചാ൪ത്തവേ ഈ ചില്ലോലയൂഞ്ഞാലയിൽ തൂവും മഞ്ഞിന്റെ മുത്താരമായ് പോരൂ... പോരൂ. . . ആകാശതീരങ്ങൾ തേടി ഈ പാൽതൂവലും ഏതോ നിഴൽച്ചായവും ഈ വിൺകോണിൽ പൂക്കുന്ന താരാഗണം നീയെൻ കണ്ണിൽ കോ൪ക്കുന്ന ദീപാങ്കുരം നിലാത്തുള്ളിയായ് തൊടാൻ മിന്നൽത്തടം സ്വരാലാപമായ് തരാം പൈന്തേൻകണം പോരൂ... പോരൂ. . . ഈ രാഗഭാവങ്ങൾ തേടി ഈ പാൽതൂവലും ഏതോ നിഴൽച്ചായവും ഈ പൂങ്കാറ്റിൻ കാണാതളിർപൊയ്കയിൽ നീ ഞാൻ തേടും മായാമരാളങ്ങളായ് നിലാച്ചില്ലയിൽ പറന്നേറാം സ്വയം കിനാത്തുമ്പിയായ് പതിഞ്ഞാടാം പദം പോരൂ.... പോരൂ. . . . ആലോലമാനങ്ങൾ തേടി ഈ പാൽതൂവലും ഏതോ നിഴൽച്ചായവും നിൻപൊന്നോ൪മ്മയിൽ മായാലയം ചാ൪ത്തവേ ഈ ചില്ലോലയൂഞ്ഞാലയിൽ തൂവും മഞ്ഞിന്റെ മുത്താരമായ് പോരൂ... പോരൂ. . . ആകാശതീരങ്ങൾ തേടി
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എസ് ജാനകി
Film/album: സിംഹവാലൻ മേനോൻ
Explore this song
- Singer: എസ് ജാനകി
- Film / album: സിംഹവാലൻ മേനോൻ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി