Malayalam lyrics
ഈ പുഴയും കുളിർകാറ്റും മാഞ്ചോടും മലർക്കാവും മാനോടും താഴ്‌വരയും ഓർമ്മയിലെ മർമ്മരങ്ങൾ (ഈ...) കഴിഞ്ഞ നാളിലെ വഴിയിൽ കൊഴിഞ്ഞ പീലികൾ പെറുക്കി മിനുക്കുവാൻ തലോടുവാൻ മനസ്സിലെന്തൊരു മോഹം എത്ര സുന്ദരലിപികൾ, അതി- ലെത്ര നൊമ്പരകൃതികൾ... (ഈ...) തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം എത്രയെത്ര അഴക്, അതി- ലെത്ര വർണ്ണച്ചിറക്... (ഈ...)
Song video
Song information
Music: ബോംബെ രവി
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ എസ് ചിത്ര
Raaga: ശുദ്ധധന്യാസി
Film/album: മയൂഖം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മയൂഖം
- Composer: ബോംബെ രവി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ