Malayalam lyrics
ഈ തണലിൽനിന്നും വിടപറയും നേരം അറിയാതെ പൊഴിയുന്നു കണ്ണീർ അകലങ്ങളിലേയ്ക്കായ് ചേക്കേറും നേരം മെല്ലേ വിതുമ്പുന്നു മനസ്സും അറിവിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞൂ അതിലേയ്ക്കായ് നമ്മളെ കൈപിടിച്ചൂ ഒട്ടേറെ നേരം ചിലവഴിച്ചൂ - അവർ ഓരോ പാഠങ്ങൾ പറഞ്ഞുതന്നൂ മറക്കാൻ കഴിയില്ലൊരിയ്ക്കലുമീ കലാലയവും അതിൽ പൂത്ത സൗഹൃദവും വാത്സല്യമോടറിവിന്നമൃതൂട്ടിയോ- രദ്ധ്യാപകരേയുമാ മനസ്സിനെയും (ഈ തണലിൽ - മനസ്സും) കളിച്ചും ചിരിച്ചും നടന്നൊരാ നേരവും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരാ കാലവും മായുന്നു മെല്ലേയങ്ങകലേ മായുന്നു മെല്ലേയങ്ങകലേ വിരിയും പൂപോലെ പൊഴിയും മഞ്ഞായ് ഉല്ലസിച്ചൂ നാമിന്നിവിടെ മായാഓർമ്മയായ് വെറുതെ (ഈ തണലിൽ - മനസ്സും)
Song information
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ