Malayalam lyrics
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്‍ ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍ ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ് ഇനിയും നിന്നെ ഞാന്‍ മൂടിയേനെ മൂടിയേനെ.. ( ഈ കല്‍പ്പടവില്‍ ...) ഒരു വർഷസന്ധ്യതൻ പരിഭവഭംഗിയായി മൗനമായി വന്നുവെങ്കിൽ.. (2) ഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെ അതിലൊരു മിന്നലായ് പടര്‍ന്നേനെ (2) പടര്‍ന്നേനെ.... ( ഈ കല്‍പ്പടവില്‍ ...) ഹിമബിന്ദു ചൂടിയ പൂവിതളായ് നീ ശിശിരത്തില്‍ വീണ്ടും ഉണര്‍ന്നെങ്കില്‍ ഹൃദയത്തിലാളും ചുവപ്പു ഞാന്‍ തന്നേനെ ഉയിരിലെ ചൂടും പകര്‍ന്നേനെ (2) പകര്‍ന്നേനെ... ( ഈ കല്‍പ്പടവില്‍ ...) ഇനി വരും കാലങ്ങള്‍ അറിയാത്ത പാതകള്‍ ഒരു ബിന്ദുവിൽ വന്നു ചേര്‍ന്നുവെങ്കില്‍ ഇതു വരെ പറയാതെ പ്രിയ രഹസ്യം ഹൃദയ ദളങ്ങളില്‍ കുറിച്ചേനെ... ( ഈ കല്‍പ്പടവില്‍ ...)
Song video
Song information
Music: ബെന്നറ്റ് - വീത്‌രാഗ്വീത്‌രാഗ്
Lyricist: റഫീക്ക് അഹമ്മദ്
Singer: ജി വേണുഗോപാൽ
Film/album: ഔട്ട് ഓഫ് സിലബസ്
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ഔട്ട് ഓഫ് സിലബസ്
- Composer: ബെന്നറ്റ് - വീത്‌രാഗ്വീത്‌രാഗ്
- Lyricist: റഫീക്ക് അഹമ്മദ്