Malayalam lyrics

ഇഷ്ടസ്വപ്നമിനിയരികത്തോ സ്വപ്ന സാഫല്യമഴയത്തോ
നിത്യ മോഹമാം കടവത്തോ
കാലം നിൻ കാലം ഇതു പാടും പൂക്കാലം
താനിന്നാ പാടിപ്പാടിത്തേനുണ്ണാൻ  വാ

മിന്നാരം മലരുകളായി മഞ്ചാടിപ്പടവിൽ
തൂവാനം തുണയരുളായി നീരാടും നടയിൽ
എന്തോരം നിറഭേദങ്ങൾ
നിഴൽ ജാലനിഴൽ കളമെഴുതീ ...

തമ്പേറിൻ താളമുണർന്നു സഞ്ചാരത്തെരുവിൽ
കണ്ണേറിൻ കാവ്യമുണർന്നു ചെന്താരച്ചെരുവിൽ
ഹിന്ദോളം മഴച്ചിന്തായി ... കല നടമാടി പുഴയൊഴുകീ ...

Song information

Music: രതീഷ് വേഗ

Lyricist: അനിൽ പനച്ചൂരാൻ

Singer: വിജയ് യേശുദാസ്

Film/album: മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ.

Explore this song