Malayalam lyrics

ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ
കുറുമ്പനാണേ കസവുടുത്താൽ കാമദേവനാണേ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ

ഇവനെൻ മനസ്സിൻ വെണ്‍ താരമാണേ
കനവിലെന്നും കുളിരലയാണേ (2)
അടുത്തുവന്നാൽ മേനിനിറയെ എനിക്ക് കുളിരാണേ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ

മഞ്ഞുപെയ്യും മധുമാസരാവിൽ
കുളിരുറങ്ങും താഴവാരമൊന്നിൽ (2)
ഇവനോടൊത്ത് താമസിക്കാൻ മോഹമാണെന്നിൽ
ഇവനോടൊത്ത് താമസിക്കാൻ മോഹമാണെന്നിൽ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ
കുറുമ്പനാണേ കസവുടുത്താൽ കാമദേവനാണേ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ

Song video

Watch on YouTube

Song information

Music: ബാബുജി കോഴിക്കോട്

Lyricist: ബാബുജി കോഴിക്കോട്

Singer: രോഷ്നി മേനോൻ

Film/album: കുരുത്തം കെട്ടവൻ

Explore this song