Malayalam lyrics

ഇളം പൂവേ എന്നും നീയാണെൻ ലോകം 

വാടിവീഴാതുള്ളിൽ എന്നും നീയാണാവോളം 

ഓരോ നാളും നിന്നെ വേനൽ നുള്ളാതെ 

അച്ഛൻ തണലായ്‌ നിന്നില്ലേ 

പതിയെ നീയോ വളര് കണ്ണിൽ നീ വളര് 

തോളിലേറാൻ മെല്ലെ മടിയിൽ നിന്നുയര് 

ദൂരെയേതോ വഴിയിൽ തെളിയാതാവുമ്പോൾ 

അച്ഛൻ മിഴിയായ് വന്നില്ലേ 

വെയിലെന്നില്ലാ മഴയെന്നില്ലാ 

ഉയിരായ് നീളും വിരലായെല്ലാം 

കാൽ മുള്ളിൽ കൊണ്ടാലും 

കുഞ്ഞുള്ളം നൊന്താലും 

അച്ഛൻ കരയാനുണ്ടല്ലേ 

കണ്മണീ നീവാഴും ലോകം കാണേണം 

കുഞ്ഞുകാര്യം പോലും അറിവായ്‌ മാറേണം 

തോൽവിയൊരോന്നേകും തീരാപാഠങ്ങൾ

അച്ഛൻ പറയാം കേൾക്കില്ലേ 

എവിടെയോ സ്വപ്‌നങ്ങൾ തേടിപ്പോയാലും 

പൈതലായ് എന്നുള്ളിൽ തിരികേ പൊരേണം 

കാണുവോളം നെഞ്ചിൽ തീയാണെപ്പോഴും 

അച്ഛൻ പറയാതോർക്കില്ലേ 

വെയിലെന്നില്ലാ മഴയെന്നില്ലാ 

ഉയിരായ് നീളും വിരലായെല്ലാം 

കാൽ മുള്ളിൽ കൊണ്ടാലും 

കുഞ്ഞുള്ളം നൊന്താലും 

അച്ഛൻ കരയാനുണ്ടല്ലേ 

വാനോളം വാഴാനായ് 

വീഴാതോരോ നാളും പാറിപ്പോവേണം 

താഴെയാണെന്നോർമ്മവേണം 

വാഴും കാണും നേരിടും 

ഏതോ ദൂരത്തോളം 

പനിസഗരിഗ ഗ ഗരിഗ ഗരിഗമഗരി  സനിസ പ

നി സഗരി രി നിരിരി നിരിഗമഗ രി സനിസ പ 

ധ നിധപമഗമ രി പ നിസപ നിസധനിപ 

നിസധനിപമഗമഗമ പ 

ഗമരിഗരിസ പ സ ധ മ 

കാലം പിന്നിൽ വീഴുമ്പോളും 

കാറും കോളും മൂടുമ്പോഴും 

നാമൊന്നായ് നിന്നാലേ 

നോവേതും വന്നാലും 

ഒരേ കരുത്തോടെ നേരിടാമെന്നും

Song information

Music: ജേക്സ് ബിജോയ്

Lyricist: ജോ പോൾ

Singer: സൂരജ് സന്തോഷ്

Film/album: അന്വേഷണം

Explore this song