Malayalam lyrics
ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ ശീതളകളഭം തിലകം ചാർത്തിയോ- രേഴഴകുള്ളൊരു കൊന്നപ്പൂ മഞ്ഞവരക്കുറി ചാർത്തും കേരളകന്യക പോലൊരു കൊന്നപ്പൂ ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ മേടവിഷുപ്പുലർക്കാലം - ഇതു മേദിനിയുടെ പൂക്കാലം ഋതുസംഗമശുഭമണ്ഡപനടയിൽ വരവേൽക്കുകയായ് നിന്നെ നിറപറ നെയ്ത്തിരി കസവണി വെള്ളരി മലയാളത്തറവാട്ടിൽ ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ ഗ്രാമമഹോത്സവകാലം - നിറ ചാരുതയുടെ ചാഞ്ചാട്ടം മഴമേഘക്കിളി പാടും വയലിൽ കതിരാടുകയായ് വീണ്ടും പവനരി പൂങ്കുല പൂത്തിരി പുഞ്ചിരി മലയാളത്തറവാട്ടിൽ ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ ശീതളകളഭം തിലകം ചാർത്തിയോ- രേഴഴകുള്ളൊരു കൊന്നപ്പൂ മഞ്ഞവരക്കുറി ചാർത്തും കേരളകന്യക പോലൊരു കൊന്നപ്പൂ ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ തളിർമനം പോലൊരു കൊന്നപ്പൂ
Song video
Song information
Music: എൻ പി പ്രഭാകരൻ
Lyricist: പി കെ ഗോപി
Singer: ബിജു നാരായണൻ
Film/album: അളകനന്ദ
Explore this song
- Singer: ബിജു നാരായണൻ
- Film / album: അളകനന്ദ
- Composer: എൻ പി പ്രഭാകരൻ
- Lyricist: പി കെ ഗോപി