Malayalam lyrics
ഇല്ലിലം കുന്നിന്മേൽ വന്നേപോ വെള്ളിനിലാ താമ്പാളം തന്നേ പോ നിൻ ചിരി മുത്തുകൾ എതിർ മഴയാകാൻ എന്തെല്ലാം നിൻ കുളിരാമ്പൽ വീണു കിളിർത്തത് പൊൻപാടം വനചന്ദ്രികേ...ശിവരഞ്ജിനീ... ആരോടും മിണ്ടല്ലീ ശ്യാമനിലാക്കവിതേ ഇല്ലിലം കുന്നിന്മേൽ വന്നേപോ വെള്ളിനിലാതാമ്പാളം തന്നേ പോ സായാഹ്നം സംഗീതം നേദിച്ചു ആ.... തളിരടിയിൽ സ്വരജതികൾ പൂവിട്ടു ആ.... ഒന്നാപ്പൂവിൻ ഉന്മാദത്തിൽ ഉണ്ടു മയങ്ങാല്ലോ അമ്മാവൻ വരുവോളം വാവിതു നിൽക്കൂല്ല ഇല്ലിലം കുന്നിന്മേൽ വന്നേപോ വെള്ളിനിലാതാമ്പാളം തന്നേ പോ കുളിരരുവി തിരനിരയിൽ മംഗലനീരാട്ട് ആ.... പ്രണയമദം വിതുമ്പി നിൽക്കും പൊന്നാമ്പൽ മൊട്ട് ആ.... ഇനി ആരാരെത്തും മുമ്പേ ചന്ദന- വീണ മുറുക്കാലോ കല്ലായി പുഴയിലെ വെള്ളം മേലോട്ടൊഴുകൂല്ല ഇല്ലിലം കുന്നിന്മേൽ വന്നേപോ വെള്ളിനിലാ താമ്പാളം തന്നേ പോ നിൻ ചിരി മുത്തുകൾ എതിർ മഴയാകാൻ എന്തെല്ലാം നിൻ കുളിരാമ്പൽ വീണു കിളിർത്തത് പൊൻപാടം വനചന്ദ്രികേ...ശിവരഞ്ജിനീ... ആരോടും മിണ്ടല്ലീ ശ്യാമനിലാക്കവിതേ ഇല്ലിലം കുന്നിന്മേൽ വന്നേപോ വെള്ളിനിലാതാമ്പാളം തന്നേ പോ
Song video
Song information
Music: ഗിഫ്റ്റി
Lyricist: ഏഴാച്ചേരി രാമചന്ദ്രൻ
Singer: ബിജു നാരായണൻരഞ്ജിനി ജോസ്
Film/album: ദി ജഡ്ജ്മെന്റ്
Explore this song
- Singer: ബിജു നാരായണൻരഞ്ജിനി ജോസ്
- Film / album: ദി ജഡ്ജ്മെന്റ്
- Composer: ഗിഫ്റ്റി
- Lyricist: ഏഴാച്ചേരി രാമചന്ദ്രൻ