Malayalam lyrics

ഇരുൾ മഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ്.. നിണമുതിരും താളം
ചുവടിലിഴയാം മരണനാഗം
ഇടറിവീഴാം.. പഥികവേഗം
ഇടയിൽ നിൻവഴി തുടരുക പോരാട്ടം
രരരരാ രരരരാ രരരരാ രരരരരാ
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം

മനസ്സിലുരുകും മഞ്ഞിൽ മൂകം
മിഴികൾ നിറയുമ്പോൾ...
മറവിൽ മുരളും രാവിൻ കൈകൾ..മുനകൾ നീട്ടുമ്പോൾ
ഉലയിൽ നീറുമീ.. ചെങ്കനലടരിൽ
നിഴലുവീഴുമീ.. വെൺമുകിൽ വാനിൽ
തെളിയുവാൻ തടവുകൾ.. തകരുവാൻ തുടരു പോരാട്ടം
രരരരാ രരരരാ രരരരാ രരരരരാ
ഇരുൾമഴയിൽ നനയുകയായ്.. മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ്.. നിണമുതിരും താളം
ആ ...ആ ..ആ

മൊഴിയിൽ അടരും മുള്ളിൻ നോവിൽ..
കരള് മുറിയുമ്പോൾ..
മഴയിലുതിരും മൗനം കാറ്റിൽ.. വഴുതിവീഴുമ്പോൾ
ചതികൾ മൂളുമീ.. മൺ‌വഴിയരികിൽ
കൊതികൾ മൂടുമീ.. ചെം‌നിണനാവിൽ
ഒഴുകുവാൻ മുറിവുകൾ തഴുകുവാൻ..തുടരു പോരാട്ടം.

ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ്.. നിണമുതിരും താളം
ചുവടിലിഴയാം മരണനാഗം
ഇടറിവീഴാം.. പഥികവേഗം
ഇടയിൽ നിൻവഴി തുടരുക പോരാട്ടം
രരരരാ രരരരാ രരരരാ രരരരരാ
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ്.. നിണമുതിരും താളം

Song video

Watch on YouTube

Song information

Music: ജേക്സ് ബിജോയ്

Lyricist: മനോജ് കുറൂർ

Singer: അരവിന്ദ് വേണുഗോപാൽ

Film/album: എയ്ഞ്ചൽസ്

Explore this song